• HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual Abuse | ഒരു ടാറ്റൂ ആർട്ടിസ്റ്റിനെതിരെ കൂടി ലൈംഗികാരോപണം; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി

Sexual Abuse | ഒരു ടാറ്റൂ ആർട്ടിസ്റ്റിനെതിരെ കൂടി ലൈംഗികാരോപണം; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി

കൊച്ചിയിലെ ഹോട്ടലിൽ നിർബന്ധിച്ച് മദ്യം നൽകി പീഡനത്തിനിരയാക്കി എന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്

Tatoo-artist

Tatoo-artist

  • Share this:
കൊച്ചിയിൽ ഒരു ടാറ്റൂ ആർട്ടിസ്റ്റിനെതിരെ കൂടി ലൈംഗിക പീഡന (Sexual Abuse) പരാതി. വിവാഹ വാഗ്ദാനം നൽകി ടാറ്റു ആർട്ടിസ്റ്റ് (Tattoo artist) കുൽദീപ് കൃഷ്ണ  പീഡിപ്പിച്ചുവെന്നാണ് മുൻ ജീവനക്കാരിയായ യുവതിയുടെ പരാതി. പാലാരിവട്ടം പോലീസ് (Kerala Police) ഇയാൾക്കെതിരെ കേസെടുത്തു.

ഡീപ് ഇൻക് ടാറ്റൂസിലെ മുൻ ജീവനക്കാരിയാണ്  കുൽദീപ് കൃഷ്ണയ്ക്കെതിരെ പോലീസിൽ  പരാതി നൽകിയിരിക്കുന്നത്. ഇവർ ജോലി ചെയ്ത സ്ഥാപനത്തിലും ഹോട്ടലിലും വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് ആരോപണം. ഫേസ്ബുക്കിലൂടെയാണ്  കുൽദീപ് കൃഷ്ണയെ പരിചയപ്പെട്ടതെന്ന് യുവതി പറയുന്നു. തൊഴിൽരഹിതരായ ഇവർക്ക് കുൽദീപ് ജോലിവാഗ്ദാനം ചെയ്തു. അങ്ങനെയാണ് ഡീപ് ഇൻക് ടാറ്റൂസിലെ മാനേജരായി ജോലിയിൽ പ്രവേശിക്കുന്നത്.

വിവാഹ മോചിതനാണെന്നാണ് കുൽദീപ് കൃഷ്ണ യുവതിയോട് പറഞ്ഞത്. വൈകാതെ ഇവരെ വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്തു. പിന്നീടാണ് കുൽദീപ് വിവാഹ ബന്ധം വേർപെടുത്തിയിട്ടില്ലെന്ന് യുവതി അറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ ഉടൻ വിവാഹ ബന്ധം വേർപ്പെടുത്തുമെന്ന് കുൽദീപ് അറിയിച്ചിരുന്നതായും യുവതി പറയുന്നു. കൊച്ചിയിലെ ഹോട്ടലിൽ നിർബന്ധിച്ച് മദ്യം നൽകി പീഡനത്തിനിരയാക്കി എന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ്വർണ്ണം വിറ്റതടക്കം 3 ലക്ഷം രൂപ കുൽദീപ് കൃഷ്ണ തട്ടിയെടുത്തതായും ആരോപണമുണ്ട്. യുവതിയെ ഇവിടെ ഓഫീസിലും ഹോട്ടലിലും എത്തിച്ച് തെളിവെടുത്തു. ഇവരുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. കുൽദീപ് കൃഷ്ണയെ വൈകാതെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കേസെടുത്തതിന് പിന്നാലെ പാലാരിവട്ടത്തുള്ള ഡീപ് ഇൻക് ടാറ്റൂസ് പൂട്ടിയിരിക്കുകയാണ്.

സ്ത്രീകളുടെ അടിവസ്ത്ര മോഷ്ടാവ്; വീട്ടമ്മയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞത് പൊലീസിന്‍റെ ചിത്രത്തിൽ നിന്ന്

പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതി മുമ്പും ലൈംഗിക കുറ്റകൃത്യങ്ങളിൽ പിടിയിലായിട്ടുള്ളയാൾ. ചങ്ങനാശേരിയിൽ കഴിഞ്ഞ ദിവസം വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ തൃക്കൊടിത്താനം സ്വദേശി അനീഷ് നേരത്തെ സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചതിന് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ചങ്ങനാശേരി പായിപ്പാട് കൊച്ചുപള്ളിക്ക് സമീപത്തെ വീട്ടിൽ വാഷിങ് മെഷീനിൽ തുണി അലക്കിക്കൊണ്ടുനിന്ന് യുവതിയെയാണ് അനീഷ് ലൈംഗികമായി പീഡിപ്പിക്കാനും ക്രൂരമായി ഉപദ്രവിക്കാനും ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ ചങ്ങനാശേരി ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൊലീസിന്റെ കുറ്റവാളികളുടെ ശേഖരത്തിലുള്ള ചിത്രത്തിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഭർത്താവിന്‍റെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പായിപ്പാട് സ്വദേശിനിയായ 26കാരിയെ അനീഷ് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈ സമയം യുവതിയുടെ ഭർത്താവ് ജോലിക്ക് പോയിരുന്നു. വീടിന്‍റെ പിൻവശത്തെ ചായ്പ്പിൽ വാഷിങ് മെഷീനിൽ തുണി കൈകുകയായിരുന്ന യുവതി കോളിങ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്നു. അപരിചിതനായ ആളെ കണ്ട് വാതിൽ അടച്ച് തിരികെ വന്നും തുണി കഴുകുന്നത് തുടർന്നു. അതിനിടെ വീടിന്‍റെ പിൻവശത്തുകൂടി എത്തിയ അനീഷ് യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ യുവതി ശക്തമായി പ്രതിരോധിച്ചതോടെ അനീഷ് അവരുടെ മുഖത്ത് ഇടിക്കുകയും അടിവയറ്റിൽ തൊഴിക്കുകയും ചെയ്തു. തല ഭിത്തിയിൽ ഇടിച്ചു പരിക്കേൽപ്പിച്ചതോടെ യുവതി അബോധാവസ്ഥയിലായി. വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് ശരീരത്തിൽ മർദ്ദനമേറ്റ് അവശനിലയിൽ വസ്ത്രങ്ങൾ കീറിയ നിലയിലും യുവതിയെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കുട്ടിയെ അങ്കണവാടിയിൽ കൊണ്ടുവിടാൻ പോയ സമയത്ത് വഴിയരികിൽ പ്രതിയെ കണ്ടിരുന്നതായി യുവതി പൊലീസിന് മൊഴി നൽകി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Published by:Anuraj GR
First published: