തിരുവനന്തപുരം: ഡബ്ബിംഗ് കലാകാരി ഭാഗ്യലക്ഷ്‌മി (Bhagyalakshmi) അടക്കം മൂന്നു സ്‌ത്രീകളെ അപമാനിച്ച കേസിൽ യൂട്യൂബർ വിജയ് പി നായർക്കെതിരെ (Vijay P Nair) കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 (ബി), 354 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. തമ്പാനൂർ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം സ്‌ത്രീ വിരുദ്ധ പരാമർശങ്ങളും അശ്ലീല പരാമർശങ്ങളും നടത്തിയതിന് എതിരേയാണ് ഭാഗ്യലക്ഷ്മി പ്രതിക്കെതിരെ പരാതി നൽകിയത്.
നേരത്തെ വിജയ് പി നായരെ ആക്രമിച്ച കുറ്റത്തിന് ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവർക്കെതിരെയുള്ള കേസിൽ പൊലീസ് ഇതേ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിജയ് പി നായർക്ക് ഫെബ്രുവരി 13 ന് കോടതിയിൽ ഹാജരാകാൻ സമൻസ് അയക്കുകയും ചെയ്തു.
ഒറ്റപ്പാലത്ത് ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയ ബംഗാൾ സ്വദേശി പിടിയിൽപാലക്കാട് ഒറ്റപ്പാലത്ത് വ്യാജ ഡോക്ടർ (Fake Doctor)പിടിയിൽ. കണ്ണിയംപുറത്ത് ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന പശ്ചിമ ബംഗാൾ സ്വദേശി വിശ്വനാഥ് മേസ്ത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷത്തിലധികമായി കണ്ണിയംപുറത്തെ ക്ലിനിക്കിൽ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിവരികയായിരുന്നു ഇയാൾ. ആയുർവേദത്തിന് പുറമേ അലോപ്പതി ചികിത്സയും നടത്തിവന്നിരുന്ന ഇയാൾക്കെതിരെ പൊലീസ് ആസ്ഥാനത്ത് പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്.
36 കാരനായ വിശ്വനാഥിനെ ഒറ്റപ്പാലം പോലീസാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാന പോലീസ് ആസ്ഥാനത്ത് ലഭിച്ച പരാതി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറുകയുമായിരുന്നു. തുടർന്ന് ഡോക്ടർമാരായ എസ് ഷിബു, ആയുർവേദ ഡ്രഗ് ഇൻസ്പെക്ടർമാരായ എസ്.ബി ശ്രീജൻ, അധീഷ് സുന്ദർ എന്നിവരടങ്ങുന്ന സംഘം ഒറ്റപ്പാലത്തെത്തി പരിശോധന നടത്തി.
ഇയാളുടെ പേരിലുള്ള സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെ പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 15 വർഷമായി സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ചികിത്സ നടത്തിയിരുന്ന വിശ്വനാഥിനെതിരെ വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം, വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
സി ഐ വി.ബാബുരാജൻ ,എസ്.ഐ ശിവശങ്കരൻ, എ എസ്.ഐ വി.എ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.