നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കണ്ണൂര്‍ SDPI പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍റെ കൊലപാതകം; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

  കണ്ണൂര്‍ SDPI പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍റെ കൊലപാതകം; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

  നാനൂറോളം പേജ് വരുന്ന കുറ്റപത്രത്തിൽ 120 സാക്ഷി മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിന് തെളിവായി 40 വസ്തുക്കളും 76 രേഖകളും കുറ്റപത്രത്തോടൊപ്പം നൽകിയിട്ടുണ്ട്.

  കണ്ണൂരിൽ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകൻ സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ

  കണ്ണൂരിൽ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകൻ സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ

  • Share this:
  കണ്ണൂർ: കണ്ണവത്തെ എസ്.ഡി.പി.ഐ. പ്രവർത്തകൻ മുഹമ്മദ് സലാഹുദ്ദീന്‍ വധകേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആർ.എസ്.എസ്. മുഖ്യശിക്ഷക് ചുണ്ടയിൽ പള്ളിയത്തുഞാലിൽ അമൽരാജ് (22), പ്രവർത്തകനും അയൽവാസിയുമായ പി.കെ.നിവാസിൽ റിഷിൽ (24), പൂവത്തിൻകീഴിൽ അമൽരാജ് (22), ആഷിൽ നിവാസിൽ ആഷിക് ലാൽ (25), ധന്യ നിവാസിൽ പി.കെ.പ്രിബിൻ (22), കണ്ണവം ശിവജി നഗറിലെ ഗംഗ നിവാസിൽ അശ്വിൻ (23), കോളയാട് പാടിപ്പറമ്പിലെ കെ.രാഹുൽ (25), മൊകേരി വള്ളങ്ങാട്ടെ കരിപ്പാളിൽ വീട്ടിൽ യാദവ് (20), ചെണ്ടയാട് കുന്നുമ്മൽ പുള്ളിയുള്ളപറമ്പിൽ മിഥുൻ (22) എന്നിവർക്കെതിരെയാണ് കുറ്റപത്രം നൽകിയത്.

  Also Read-Covid 19 | വാക്സിന്‍ പരീക്ഷണത്തിന് വിധേയനായ ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ്

  കുറ്റകൃത്യത്തിൽ പങ്കെടുത്തുവെന്ന് കരുതുന്ന ഗണപതിയാൻ മിഥുൻ ഒളിവിലാണ്. ഇതിനുപുറമെ രണ്ട് ആർ.എസ്.എസ്. പ്രവർത്തകർ ഗൂഢാലോചനയിൽ പങ്കെടുത്തതായി കുറ്റപത്രത്തിൽ സൂചനയുണ്ട്. കേസിലെ ആദ്യ അറസ്റ്റിനുശേഷം 90 ദിവസം പൂർത്തിയാകാൻ ഏതാനും ദിവസം ബാക്കിനിൽക്കെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

  Also Read-കർഷകപ്രക്ഷോഭത്തിന് പിന്തുണ; ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും നിലപാട് മാറ്റാതെ ജസ്റ്റിന്‍ ട്രൂഡോ

  തലശ്ശേരി ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. നാനൂറോളം പേജ് വരുന്ന കുറ്റപത്രത്തിൽ 120 സാക്ഷി മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിന് തെളിവായി 40 വസ്തുക്കളും 76 രേഖകളും കുറ്റപത്രത്തോടൊപ്പം നൽകിയിട്ടുണ്ട്.

  ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് വൈകുന്നേരം മൂന്നരയോടെയാണ് സലാഹുദ്ദീൻ കൊല്ലപ്പെട്ടത്. എബിവിപി പ്രവർത്തകനായിരുന്ന കണ്ണവത്തെ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സലാഹുദ്ദീൻ . ഈ രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിൻറെ കണ്ടെത്തൽ .കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് പോവുകയായിരുന്ന സലാഹുദ്ദീൻറെ കാറിൽ ആദ്യം ബൈക്ക് ഇടിപ്പിച്ചു. തുടർന്ന് പുറത്തിറങ്ങിയ സലാഹുദ്ദീനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
  Published by:Asha Sulfiker
  First published:
  )}