തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിനെ മർദിച്ച സംഭവത്തിൽ വാർഡന്മാർക്കെതിരെ കേസെടുത്ത് പൊലീസ്. മൂന്നു വാര്‍ഡന്മാർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ എഫ്ഐആറിൽ പ്രതികളുടെ പേര് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.
ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാത്തുനിൽക്കുന്നതിനിടെയാണ് യുവാവിനെ മർദിച്ചത്. നെടുങ്ങാട് പാണോട് കിഴക്കുംകര വീട്ടിൽ അഖിലി(21)നെയാണ് വാർഡന്മാർ വളഞഞിട്ട് മർദിച്ചത്. അഖിലിന്റെ പരാതിയെ തുടർന്ന് സംഭവത്തിലെ പ്രതികൾക്കെതിരെ പൊലീസ് ദേഹോപദ്രവത്തിനാാണ് കേസെടുത്തത്.
കേസ് രജിസ്റ്റർ ചെയ്തെങ്കിലും എഫ്ഐആറിൽ പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ മൊഴി നൽകിയിട്ടും പൊലീസ് പ്രതികളുടെ പേര് രേഖപ്പെടുത്താൻ തയ്യാറായില്ലെന്ന് അഖിൽ പറയുന്നു. അച്ഛന്‍ മരിച്ചതറിഞ്ഞെത്തിയ അഖിലിനെ ട്രാഫിക് വാർഡൻ തടയുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ജീവനക്കാരെ വിളിച്ചുകൂട്ടി ക്രൂരമായി മർദിക്കുതയും ചെയ്തെന്നാണ് കേസ്.
അച്ഛൻ മരിച്ചെന്ന് പറഞ്ഞിട്ടും അഖിലിനെ മർദിച്ചു. പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതികളുടെ പേര് രേഖപ്പെടുത്തുമെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.