നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആറു വർഷം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ടെത്തി; നാടുവിട്ടത് ഭർത്താവിന്‍റെ സുഹൃത്തിനൊപ്പം

  ആറു വർഷം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ടെത്തി; നാടുവിട്ടത് ഭർത്താവിന്‍റെ സുഹൃത്തിനൊപ്പം

  2015ൽ ഭര്‍ത്താവിന്റെ സുഹൃത്തും അറുപതുകാരനുമായ വിമുക്ത ഭടനോടൊപ്പമാണ് ഇവർ നാടു വിട്ടത്. കോടതിയിൽ ഹാജരാക്കിയെങ്കിലും വീട്ടമ്മയുടെ താൽപര്യപ്രകാരം ഭർത്താവിന്‍റെ സുഹൃത്തിനൊപ്പം വിട്ടു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ആലപ്പുഴ: ആറു വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വീട്ടമ്മയെ ബംഗളരുവിൽ കണ്ടെത്തി. വീട്ടമ്മയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരുന്നതിനിടെയാണ് പൊലീസിന് അപ്രതീക്ഷിത വിവരം ലഭിച്ചത്. ഭർത്താവിന്‍റെ സുഹൃത്തിനൊപ്പമാണ് വീട്ടമ്മ നാടുവിട്ടത്. ആലപ്പുഴ കനകക്കുന്ന് സ്റ്റേഷന്‍ പരിധിയില്‍നിന്ന് 2015ലാണ് വീട്ടമ്മയെ കാണാതായത്. വീട്ടമ്മ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ നമ്പർ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഭർത്താവിന്‍റെ സുഹൃത്തിനൊപ്പമായിരുന്നു ഇവർ ഉണ്ടായിരുന്നത്. ഇവരെ പിന്നീട് ആലപ്പുഴയിൽ എത്തിച്ചു കോടതിയിൽ ഹാജരാക്കി. ഭർത്താവിന്‍റെ സുഹൃത്തിനൊപ്പം പോകാനാണ് താൽപര്യമെന്ന് വീട്ടമ്മ അറിയിച്ചതോടെ, കോടതി അതിന് അനുവദിക്കുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം തന്നെ അവർ വീണ്ടും ബംഗളുരുവിലേക്ക് പോയി.

   ഭര്‍ത്താവിന്റെ സുഹൃത്തും അറുപതുകാരനുമായ വിമുക്ത ഭടനോടൊപ്പമാണ് ഇവർ നാടു വിട്ടത്. ആദ്യം ഇവർ മൈസൂര്‍ ചന്നപട്ടണയിലാണ് എത്തിയത്. ഒരു കന്നഡ സ്ത്രീയെ വിവാഹം കഴിച്ച ഇയാൾക്ക് ആ ബന്ധത്തിൽ രണ്ടു പെൺമക്കളുണ്ടായിരുന്നു. കാണാതായ വീട്ടമ്മയെ അന്വേഷിച്ച് പൊലീസ് 2015ൽ തന്നെ ചന്നപട്ടണയിൽ എത്തിയിരുന്നു. എന്നാൽ യുവതിയെ കണ്ടെത്താനാകാതെ പൊലീസ് മടങ്ങുകയായിരുന്നു. പൊലീസ് ചന്നപട്ടണയിൽ എത്തുമ്പോൾ 15 കിലോമീറ്റർ അകലെ രാമനഗർ എന്ന സ്ഥലത്ത് യുവതി ഉണ്ടായിരുന്നു. ഈ സമയം ഭാഷ അറിയാത്തതിനാൽ, സമീപവാസികൾ പോലും അറിയാതെ, വീട്ടമ്മ വീടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടുകയായിരുന്നുവെന്നാണ് വിവരം.

   മൈസൂരുവിൽ കന്നഡ സ്ത്രീയെ വിവാഹം കഴിച്ചു താമസിച്ചിരുന്ന ഇയാളുമൊന്നിച്ച്‌ വീട്ടമ്മ പിന്നീട് ബംഗളുരുവിലേക്ക് താമസം മാറ്റി. സെക്യൂരിറ്റിയായി പല സ്ഥലങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്ന ഇയാള്‍ക്ക് കന്നഡ സ്ത്രീയില്‍ രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. കാണാതാകുമ്പോൾ വീട്ടമ്മയ്ക്കും അതേ പ്രായത്തിലുള്ള രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. കന്നഡയറിയാത്ത യുവതി വീട്ടില്‍ ഒറ്റയ്ക്കായതിനാല്‍ ഇയാള്‍ സെക്യൂരിറ്റി ജോലി ഉപേക്ഷിച്ച്‌ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഹെല്‍പ്പറായി ജോലി ചെയ്തുവരികയായിരുന്നു.

   Also Read- മൂന്നാമതും വിവാഹിതയായ യുവതിയെ കാണാൻ വരുന്നവരെ അമ്മ എതിർത്തു; ഒതളങ്ങ കഴിച്ച് യുവതിയുടെ ആത്മഹത്യശ്രമം

   വീട്ടമ്മയെ കാണാതായി, അന്വേഷണം നടന്നു വരുന്നതിനിടെയാണ് അടുത്തിടെ ഇവർ ഉപയോഗിച്ച ഫോൺ നമ്പർ പൊലീസിന് ലഭിക്കുന്നത്. ഇതുവഴി നടത്തിയ അന്വേഷണമാണ് വീട്ടമ്മയെ കണ്ടെത്താൻ സഹായകരമായതെന്ന് പൊലീസ് പറയുന്നു. രണ്ടു ദിവസങ്ങൾക്ക് മുമ്പ് ബംഗളുരുവിലെത്തിയ പൊലീസ് സംഘം വീട്ടമ്മയെയും ഒപ്പം താമസിച്ചിരുന്ന വിമുക്ത ഭടനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹേബിയസ് കോർപ്പസ് ഹർജി നിലവിൽ ഉള്ളതിനാൽ ഇവിടെ കോടതിയിൽ ഹാജരാക്കി. അന്വേഷണം നിലച്ച കേസ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. വി. ബെന്നി ഈ ഫയല്‍ വിശദമായി പരിശോധിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയെ കണ്ടെത്തിയത്.

   ഇന്‍റർനെറ്റിൽ കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്തു; നാലു പേരുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു

   കൊല്ലം: ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ ലോഡ് ചെയ്ത സംഭവത്തില്‍ നാലു പേരുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു. കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാലുപേരുടെ ഫോൺ ആണ് പൊലീസ് പിടിച്ചെടുത്തത്. ഇതിൽ ഒരു രാഷ്ട്രീയ നേതാവിന്‍റെ ഫോണും ഉൾപ്പെട്ടതായി സൂചനയുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്തു കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്തുന്ന സി ഹണ്ടിന്റെ ഭാഗമായാണ് പൊലീസ് നാലു പേരുടെ ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തത്.

   രാഷ്ട്രീയ നേതാവിന്‍റെ വീട്ടിൽ നിന്നുള്ള ഇന്റര്‍നെറ്റ് ഐപി അഡ്രസ്സില്‍ നിന്ന് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെട്ട വെബ്സൈറ്റില്‍ കയറിയതായി പൊലീസ് ഹൈടെക് സെല്‍ കണ്ടെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുണ്ടറ പൊലീസ് ഫോണ്‍ പിടിച്ചെടുത്തത്. പൊലീസ് പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

   ഫോൺ ഉപയോഗിച്ചവർ തന്നെയാണോ, അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെട്ട വെബ്സൈറ്റില്‍ കയറിയതെന്ന് പരിശോധനയിൽ വ്യക്തമാകുമെന്ന് പൊലീസ് പറയുന്നു. വൈഫൈ പാസ് വേർഡ് ഉപയോഗിച്ച് സമീപവാസികൾക്ക് ഇതേ ഇന്‍റർനെറ്റഅ ഐപി അഡ്രസിൽനിന്ന് ഓൺലൈനിൽ പ്രവേശിക്കാനാകും. അത്തരം സാധ്യതകളും പൊലീസ് പരിശോധിച്ചു വരികയാണ്.

   അടുത്ത കാലത്തായി അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെട്ട വെബ്സൈറ്റില്‍ കയറുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി പൊലീസ് പറയുന്നു. നേരത്തെ ഇത്തരക്കാരെ കണ്ടെത്താൻ ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപക റെയ്ഡ് പൊലീസ് നടത്തിയിരുന്നു. അന്ന്, ഡോക്ടർമാരും ഐടി ജീവനക്കാരുമൊക്കെ അറസ്റ്റിലായിരുന്നു.
   Published by:Anuraj GR
   First published:
   )}