നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കരയുമ്പോള്‍ ഉറക്കം നഷ്ടപ്പെടുന്നു; ശ്വാസംമുട്ടിച്ചത് അമ്മയെന്ന് പൊലീസ്

  നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കരയുമ്പോള്‍ ഉറക്കം നഷ്ടപ്പെടുന്നു; ശ്വാസംമുട്ടിച്ചത് അമ്മയെന്ന് പൊലീസ്

  മാതാവിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നാലു മാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞ് കരയുന്നതിനാല്‍ ഉറക്കം നഷ്ടപ്പെടുന്നാതിനാല്‍ വായും മൂക്കും പൊത്തി പിടിച്ചെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതോടെ മാതാവിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

   എന്നാല്‍ ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മാനസിക വിദഗ്ദരുമായി ആലോചിച്ച ശേഷം സൂസന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

   കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കളപുരയ്ക്കല്‍ റിജോ-സൂസന്‍ ദമ്പതികളുടെ മകന്‍ ഇഹാനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് സൂസന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് റിജോയെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

   Also Read-നാലുമാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത് ശ്വാസംമുട്ടി; മാതാപിതാക്കളെ ചോദ്യം ചെയ്യും

   തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. സൂസന് മാനസിക ആസ്വാസ്ഥ്യം ഉള്ളതായാണ് ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം.

   കുഞ്ഞിന്റെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ പാടുകളോ ഉണ്ടായിരുന്നില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് കുടുംബാഗങ്ങളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും മൊഴി ശേഖരിച്ചിരുന്നു.
   Published by:Jayesh Krishnan
   First published:
   )}