കൂടത്തായി: അന്നമ്മയെ കൊലപ്പെടുത്താൻ രണ്ട് കാരണങ്ങൾ;ജോളിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജം

ആട്ടിൻ സൂപ്പിൽ ഡോഗ് കിൽ എന്ന വിഷം നൽകിയെങ്കിലും ജോളിയുടെ ആദ്യ ശ്രമം പരാജയപ്പെട്ടു.എന്നാൽ രണ്ടാം ശ്രമത്തിൽ അന്നമ്മ കൊല്ലപ്പെട്ടു.

News18 Malayalam | news18-malayalam
Updated: February 10, 2020, 7:24 PM IST
കൂടത്തായി: അന്നമ്മയെ കൊലപ്പെടുത്താൻ രണ്ട് കാരണങ്ങൾ;ജോളിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജം
News18
  • Share this:
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ആറാമത്തെ കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. 1073 പേജുള്ള കുറ്റപത്രത്തിൽ 125 സാക്ഷികളും 75 രേഖകളുമടങ്ങുന്ന അന്നമ്മ തോമസ് കൊലക്കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. ജോളി അന്നമ്മയെ കൊലപ്പെടുത്താൻ രണ്ട് കാരണങ്ങളുണ്ടായിരുന്നതായി അന്വേഷണ സംഘത്തലവൻ കെ ജി സൈമൺ പറഞ്ഞു.

ബികോം ബിരുദധാരിയായ ജോളിയെ ജോലിക്ക് പോകാൻ അന്നമ്മ നിർബന്ധിച്ചിരുന്നു. ഒപ്പം തന്നെ ബിരുദാനന്തര ബിരുദമെടുക്കാനും. അന്നമ്മയുടെ ശല്യം സഹിക്കാൻ കഴിയാതെ

പിജിക്ക് പഠിക്കാൻ പോവുകയാണെന്ന് പറഞ്ഞ് ജോളി വീട്ടിൽ നിന്ന് മാറി നിന്നതായി കെ ജി സൈമൺ.

അന്നമ്മ തോമസിനായിരുന്നു പൊന്നാമറ്റം തറവാടിന്റെ പൂർണ്ണ ചുമതല. വീടിന്റെ അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യം കൂടി ജോളിക്ക് ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ജോലിക്ക് പോകാൻ പറഞ്ഞുള്ള ശകാരത്തിൽ നിന്നാാണ് അന്നമ്മയെ കൊല്ലാൻ ജോളി തീരുമാനിച്ചത്. വീടിന്റെ അധികാരം പിടിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നെന്ന് മാത്രം.

ആട്ടിൻ സൂപ്പിൽ ഡോഗ് കിൽ എന്ന വിഷം നൽകിയെങ്കിലും ജോളിയുടെ ആദ്യ ശ്രമം പരാജയപ്പെട്ടു.എന്നാൽ രണ്ടാം ശ്രമത്തിൽ അന്നമ്മ കൊല്ലപ്പെട്ടു. 2002 ആഗസ്തിലായിരുന്നു സംഭവം.

Also Read സിബിഐഉദ്യോഗസ്ഥ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച കേസ്; നടി ലീന മരിയ പോളിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലായിരുന്നു ജോളി ബന്ധുകളെ കബളിപ്പിച്ചതെന്ന് കെ ജി സൈമൺ പറഞ്ഞു. മറ്റൊരാളുടെ സർട്ടിഫിക്കറ്റിൽ പേര് തിരുത്തി ഫോട്ടോ സ്റ്റാറ്റെടുത്തായിരുന്നു കബളിപ്പിക്കലെന്നും കെജി സൈമൺ കൂട്ടിച്ചേർത്തു.
First published: February 10, 2020, 7:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading