HOME /NEWS /Crime / Robbery | ഒന്നര കോടിയുടെ സ്വർണവും പണവും കവർന്ന സംഭവം; തൊണ്ടിമുതൽ കണ്ടെടുത്ത് പൊലീസ്

Robbery | ഒന്നര കോടിയുടെ സ്വർണവും പണവും കവർന്ന സംഭവം; തൊണ്ടിമുതൽ കണ്ടെടുത്ത് പൊലീസ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

മെയ് 12ന് തമ്പുരാൻപടി കുത്തിയൂർ ബാലന്‍റെ വീട്ടിൽ നിന്നാണ് 371 പവൻ സ്വർണവും 2 ലക്ഷം രൂപയും കവർച്ച ചെയ്തത്. വീട്ടുകാർ സിനിമക്ക് പോയ സമയത്ത് രാത്രി 7 മണിക്കായിരുന്നു മോഷണം

  • Share this:

    തൃശൂർ: ഗുരുവായൂർ തമ്പുരാൻ പടിയാൽ നിന്നും ഒന്നര കോടിയുടെ സ്വർണവും പണവും കവർന്ന കേസിലെ തൊണ്ടിമുതലുകൾ പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം പ്രതി ധർമ്മരാജിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് തൊണ്ടി മുതലുകൾ കണ്ടെടുക്കാനായത് എന്ന് പോലീസ് പറഞ്ഞു.

    ജ്വല്ലറികളിലേക്ക് സ്വർണം നൽകുന്ന മലപ്പുറം ജില്ലയിലെ എടപ്പാൾ, പൊന്നാനി, പുത്തനത്താണി എന്നിവിടങ്ങളിലെ സേട്ടുമാരിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പ്രതിയുടെ എടപ്പാളിലെ വാടക വീടിന്‍റെ പുക കുഴലിന്‍റെ സമീപം സ്വർണം വിറ്റു കിട്ടി ബാഗിൽ സൂക്ഷിച്ചു വച്ച 35 ലക്ഷം രൂപയും കണ്ടെടുത്തു. ഒരു കിലോ സ്വർണക്കട്ടി രണ്ട് ഭാഗമായി മുറിച്ചാണ് വിൽപന നടത്തിയിരുന്നത്. സ്വർണം വാങ്ങിയവർ ഇവ ഉരുക്കിയിരുന്നു. മുക്കാൽ കിലേയുടെ സ്വർണക്കട്ടിയും പോലീസ് പിടിച്ചെടുത്തു. രണ്ട് കിലോ തൂക്കം വരുന്ന ഒരു ബാറും 120 ഗ്രാം തൂക്ക മുള്ള 3 എണ്ണവും 100 ഗ്രാം തൂക്ക മുള്ള 3 എണ്ണവും 40 പവൻ ആഭരണങ്ങളുമാണ് കവർന്നത്.

    മകളുടെ 15 പവൻ താലിമാലയും നഷ്ടപ്പെട്ട ആഭരണങ്ങളിലുണ്ടായിരുന്നു. കവർച്ചയിൽ സഹായിച്ച രണ്ടു ബന്ധുക്കളെ കൂടി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സഹോദരനായ ഒരാളെ കൂടി പിടി കിട്ടാനുണ്ട്. ഇവരെ മുഴുവൻ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്താലേ മറ്റു മോഷണ വിവരങ്ങൾ ലഭിക്കാനാവൂ എന്ന പ്രതീക്ഷയിലാണ് പോലീസ്.

    മെയ് 12ന് തമ്പുരാൻപടി കുത്തിയൂർ ബാലന്‍റെ വീട്ടിൽ നിന്നാണ് 371 പവൻ സ്വർണവും 2 ലക്ഷം രൂപയും കവർച്ച ചെയ്തത്. വീട്ടുകാർ സിനിമക്ക് പോയ സമയത്ത് രാത്രി 7 മണിക്കായിരുന്നു മോഷണം നടന്നത്. 22 ദിവസം കൊണ്ട് പ്രതിയെ പിടികൂടാനും തൊണ്ടിമുതൽ കണ്ടെത്താനും കഴിഞ്ഞത് പൊലീസിന്‍റെ മികവായാണ് വിലയിരുത്തുന്നത്.

    ഹോട്ടൽ മുറിയെടുത്ത് നോട്ടിരട്ടിപ്പ് തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ

    ഹോട്ടലിൽ മുറിയെടുത്ത് നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ രണ്ടംഗ സംഘം അറസ്റ്റിലായി. കാഞ്ഞങ്ങാട്‌ ഹോട്ടല്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്നവരാണ് പിടിയിലായത്. ഇടപാടുകാരെന്ന വ്യാജേനെവേഷം മാറി ഹോട്ടലിലെത്തിയാണ് പോലീസ് പ്രതികളെ പിടികൂടിയത്. നോട്ടിരട്ടിപ്പിന് ഉപയോഗിച്ച രാസവസ്തുക്കൾ ഉള്‍പ്പെടെ പിടിച്ചെടുത്തു.

    കാഞ്ഞങ്ങാട്ട് ഹോട്ടല്‍ മുറിയില്‍ തമ്പടിച്ച് നോട്ടിരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താനെത്തിയ രണ്ടുപേരെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ. പി. ഷൈന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ മാടായി പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി, എടക്കാട് കടലായിയിലെ കെ.ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്.

    Also Read- ലോക്കപ്പിലെ ടൈൽ പൊട്ടിച്ച് ഞരമ്പ് മുറിച്ചു; പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രതി

    നോര്‍ത്ത് കോട്ടച്ചേരിയിലെ ഹോട്ടൽ മുറിയിലാണ് സംഭവം. 500 രൂപയുടെ നോട്ട് രാസവസ്തുവിലിട്ട് ഒറിജിനല്‍ നോട്ടിനെ പോലെ പകർത്തിയെടുത്തു നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. സംഭവമറിഞ്ഞ് നിരവധിപേര്‍ ലോഡ്ജ് പരിസരത്തെത്തിയിരുന്നു.പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ വലയിലായത്.

    പതിനായിരം രൂപ നല്‍കിയാല്‍ ഇത്തരത്തില്‍ വ്യാജ നോട്ടുകളുണ്ടാക്കി തരാമെന്ന് വേഷം മാറിയെത്തിയ പോലിസുദ്യോഗസ്ഥരോട് പ്രതികള്‍ അറിയിച്ചിരിന്നു. ഇതിന് പിന്നാലെ പ്രതികളെ ഹോട്ടല്‍ മുറിയില്‍ നിന്നും പോലീസ്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരിൽ നിന്നും രാസവസ്തുക്കളും കടലാസുകളും ഉൾപ്പെടെ കണ്ടെടുത്തു.

    First published:

    Tags: Gold, Guruvayur, Robbery, Thrissur news