• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പണയസ്വർണം തട്ടിയെടുത്ത കേസ്; മുഴുവൻ സ്വർണവും പൊലീസ് കണ്ടെടുത്തു

news18india
Updated: December 28, 2018, 9:58 PM IST
പണയസ്വർണം തട്ടിയെടുത്ത കേസ്; മുഴുവൻ സ്വർണവും പൊലീസ് കണ്ടെടുത്തു
news18india
Updated: December 28, 2018, 9:58 PM IST
ആലുവ: യൂണിയൻ ബാങ്ക് ആലുവ ശാഖയിലെ സ്ട്രോങ്ങ് റൂമിൽ നിന്ന് 2.3 കോടി രൂപ വിലയുള്ള 9 കിലോഗ്രാം പണയസ്വർണം തട്ടിയെടുത്ത കേസിൽ പ്രതികൾ പണയം വെച്ചിരുന്ന മുഴുവൻ സ്വർണവും  പൊലീസ് കണ്ടെടുത്തു. ആലുവ - അങ്കമാലി മേഖലയിലെ 12  ബാങ്കുകളിലും 18 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലുമാണ് സ്വർണം പണയം വെച്ചിരുന്നത്.

ആലുവ - അങ്കമാലി മേഖലയിലെ 30 ഓളം ധനകാര്യ സ്ഥാപനങ്ങളിലാണ് യൂണിയൻ ബാങ്കിൽ നിന്ന് കടത്തിയ സ്വർണം കണ്ടെടുത്തത്. ആലുവ യൂണിയൻ ബാങ്കിലെ അസിസ്റ്റന്‍റ് മാനേജരായിരുന്ന കറുകുറ്റി സ്വദേശി സിസി മോൾ ജോസഫാണ് ഭർത്താവ് കളമശേരി സ്വദേശി സജിതിന്‍റെ പ്രേരണയിൽ സട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന പണയസ്വർണഭരണങ്ങൾ കടത്തിയത്.

വനിതാ മതിൽ: ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കാൻ ബാലസംഘം

 ഇത് 12 പൊതുമേഖലാ ബാങ്കുകളിലും 18 പണമിടപാട് സ്ഥാപനങ്ങളിലും പണയം വച്ചതായി പൊലീസ് കണ്ടെത്തി.
കസ്റ്റഡിയിൽ വാങ്ങിയ പ്രതികളോടൊപ്പം നടത്തിയ തെളിവെടുപ്പിൽ 11 ദിവസത്തിനുള്ളിൽ മുഴുവൻ സ്വർണവും കണ്ടെടുക്കാൻ പൊലീസിന് കഴിഞ്ഞു.
പ്രതികളെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് തെളിവെടുപ്പ് പൂർത്തിയായതിനെ തുടർന്ന് ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കി സബ് ജയിലിലേക്കയച്ചു.

'ഇടതുമുന്നണിയില്‍ ചേക്കേറിയ നായര്‍ നേതാക്കളുടെ പരിപ്പ് കേരളത്തില്‍ വേവില്ല'
Loading...

പിടിച്ചെടുത്ത സ്വർണം കോടതിയിൽ ഹാജരാക്കും. നിയമനടപടികളിലൂടെ മാത്രമേ ബാങ്കുകൾക്ക് നഷ്ടപ്പെട്ട സ്വർണം തിരിച്ചെടുക്കാനാവൂ. സ്വർണം നഷ്ടപ്പെട്ട ഒരു സ്വകാര്യ ധനകാര്യ സ്ഥാപനം ജീവനക്കാരിൽ നിന്ന് ഈ തുക ഈടാക്കാൻ ശ്രമിക്കുന്നതായി പരാതിയുണ്ട്.

First published: December 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...