കോട്ടയം: പാലായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെൺക്കുട്ടിയെ ഇടിച്ചു വീഴ്ത്തിയ കാർ പൊലീസ് കണ്ടെത്തി. പൂഞ്ഞാർ തെക്കേക്കര പനച്ചിപ്പാറ സ്വദേശിയും ഈരാറ്റുപേട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനും വിമുക്തഭടനുമായ നോർബർട്ട് ജോർജ് വർക്കിയെയാണ് പിടികൂടിയത്.
നോബർട്ടും ഭാര്യയും മിലട്ടറി ക്യാന്റീനിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ ആണ് അപകടം ഉണ്ടായത്.
അപകടത്തിൽ പെൺക്കുട്ടിയുടെ കൈക്ക് പൊട്ടലേറ്റു. അപകടത്തിൻറെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് കാർ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് വാഹനം പിടിച്ചെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.