• HOME
  • »
  • NEWS
  • »
  • crime
  • »
  • ഗോവയിൽ നഗ്ന നൃത്ത പാർട്ടി; ആളുകളെ പറ്റിക്കാൻ ഒരു ടെക്കി ഒപ്പിച്ച പണി!

ഗോവയിൽ നഗ്ന നൃത്ത പാർട്ടി; ആളുകളെ പറ്റിക്കാൻ ഒരു ടെക്കി ഒപ്പിച്ച പണി!

ഇന്‍റർനെറ്റിൽനിന്ന് ഡൌൺലോഡ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് ഒരു മൊബൈൽ ആപ്പ് വഴിയാണ് പോസ്റ്ററുകൾ ക്രിയേറ്റ് ചെയ്തതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു

ARREST

ARREST

  • Last Updated :
  • Share this:
    ഗോവയിൽ നഗ്നനൃത്ത പരിപാടി നടക്കാൻപോകുന്നുവെന്ന പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ വഴിത്തിരിവ്. പരിപാടിയിൽ പങ്കെടുക്കാൻ ചിലർ കച്ചമുറുക്കുന്നതിനിടെ സംഗതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ വ്യാജ പ്രചാരണം നടത്തിയ ബീഹാർ സ്വദേശിയായ അർമാൻ മേത്ത എന്ന ടെക്കിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആളുകളെ പറ്റിച്ച് പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് ഇയാൾ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.

    ഇന്‍റർനെറ്റിൽനിന്ന് ഡൌൺലോഡ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് ഒരു മൊബൈൽ ആപ്പ് വഴിയാണ് പോസ്റ്ററുകൾ ക്രിയേറ്റ് ചെയ്തതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.

    പരസ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇയാൾക്ക് ഫോൺ കോളുകൾ ലഭിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ പണം ആവശ്യപ്പെട്ട് തട്ടിപ്പിന് കളമൊരുക്കവെയാണ് അർമാൻ മേത്ത പിടിയിലായത്. ഇയാൾക്കെതിരെ ഐടി ആക്ട് സെക്ഷൻ 67 പ്രകാരം കേസെടുത്തതായി ഗോവ പൊലീസ് അറിയിച്ചു.
    First published: