തിരുവനന്തപുരം: വധശ്രമക്കേസ് പ്രതിയെ തെരഞ്ഞ് വനത്തിലെത്തിയ പൊലീസ് (Kerala Police) കണ്ടത് കെട്ടിത്തൂങ്ങിയ നിലയിൽ അസ്ഥികൂടം. നെടുമങ്ങാട് പാങ്ങോട് മൈലമൂട് സുമതിയെ കൊന്ന വളവിലാണ് സംഭവം. തിരുവനന്തപുരം ഭരതന്നൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ തെരഞ്ഞ് കാട്ടിനുള്ളിലെത്തിയ പോലീസ് സംഘമാണ് അസ്ഥികൂടം കണ്ടെത്തിയത്.
അസ്ഥികൂടം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വലിയമല പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് കാണാതായ വൃദ്ധന്റെ അസ്ഥികൂടമായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. കണ്ടെത്തിയ അസ്ഥികൂടത്തിന് ഏകദേശം മൂന്ന് മാസത്തോളം പഴക്കം ഉണ്ടെന്നും പോലീസ് പറയുന്നു. ഡിഎന്‍എ പരിശോധന നടത്തിയാല്‍ മാത്രമേ ആളെ തിരിച്ചറിയാന്‍ സാധിക്കുകയെന്നും പോലീസ് അറിയിച്ചു,
സംഭവസ്ഥലത്തിനടുത്ത് വിശദമായ പരിശോധന നടത്തിയ പൊലീസ് സംഘത്തിന് ഒരു മൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ട്. ഇത് വലിയമല സ്വദേശിയുടെയോ പാലോട് പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന ആളുടേതോ ആകാമെന്നും പോലീസ് സംശയിക്കുന്നു. കൂടുതൽ പരിശോധനകളിലൂടെ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകും. ഏതായാലും ഡിഎൻഎ പരിശോധനഫലം ലഭിക്കുന്നതോടെ അസ്ഥികൂടം സംബന്ധിച്ച ദുരൂഹത നീക്കാനാകുമെന്ന് പൊലീസ് കരുതുന്നു.
ഓൺലൈൻ വഴി വിദ്യാർഥിനിക്കെതിരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ
കൊല്ലം: സ്കൂൾ വിദ്യാർഥിനിക്കെതിരെ ഓൺലൈൻ വഴി ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വർക്കല ചെമ്മരുതി മുട്ടപ്പലം ചരുവിള പുത്തൻ വീട്ടിൽ സത്യപാലന്റെ മകൻ ബിനുവിനെയാണ് (23 )കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ പരിചയം ഭാവിച്ചാണ് സ്കൂൾ വിദ്യാർഥിനിക്കെതിരെ യുവാവ് ഓൺലൈൻ ലൈംഗിക അതിക്രമം നടത്തിയത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സ്കൂൾ വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ കൈവശപ്പെടുത്തുകയും ചിത്രങ്ങൾ മോർഫ് ചെയ്തു സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ അയച്ചു കൊടുക്കാൻ പ്രതി വിദ്യാർത്ഥിനിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും, അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
Also Read-
Communism | പ്രണയത്തിന് വിലങ്ങുതടി കമ്മ്യൂണിസം; ലാത്വിയക്കാരിക്ക് ആലപ്പുഴക്കാരൻ വരൻ
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. ബി രവിയുടെ നിർദ്ദേശ പ്രകാരം സൈബർ ക്രൈം പോലീസ് അന്വേഷണം നടത്തി. സ്റ്റേഷൻ ഇൻസ്പെക്ടർ എലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രസന്ന കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജഗദീപ് ആർ എസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിനു സി എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുധാ കുമാരി, സിവിൽ പോലീസ് ഓഫീസർ രജിത് ബാലകൃഷ്ണൻ എന്നിവർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.