കഞ്ചാവ് ഇടപാടിന് ശേഷം ലൈംഗിക ബന്ധത്തിന് ശ്രമം; തടഞ്ഞതോടെ പൊലീസിന് അറിയിച്ചു; ലഹരി ഇടപാടുകൾ പുറത്തായി
കഞ്ചാവ് ഇടപാടിന് ശേഷം ലൈംഗിക ബന്ധത്തിന് ശ്രമം; തടഞ്ഞതോടെ പൊലീസിന് അറിയിച്ചു; ലഹരി ഇടപാടുകൾ പുറത്തായി
കോഴിക്കോടുള്ള ഒരു പ്രധാന ലഹരി ഇടപാടുകാരനുമായി 40 കിലോയുടെ കഞ്ചാവ് ഇടപാട് ഇവർ നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കഞ്ചാവ് ഇടപാടുകൾക്ക് ശേഷം ഈ ഇടപാടുകാരൻ ലീന ജോസുമായി ശാരീരിക ബന്ധത്തിന് സമീപിച്ചത് സനൽ ചോദ്യം ചെയ്യുകയും അത് പ്രതികാരത്തിന് കാരണമാകുകയും ചെയ്തെന്നാണ് പൊലീസിനോട് ഇവർ പറഞ്ഞത്.
ലീന ജോസ്, സനൽ
Last Updated :
Share this:
തൃശൂർ: ഭാര്യാ ഭർത്താക്കാൻമാരെന്ന വ്യജേന കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ യുവതിയെയും യുവാവിനെയും ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ലഹരി ഇടപാടുകളിലെ ഞെട്ടിപ്പിക്കുന്ന കഥകൾ. വാടകക്കെടുത്ത കാറുകളിൽ പൊലീസിനോ എക്സൈസിനോ സംശയത്തിന് അവസരം നൽകാതെ ഭാര്യ ഭർത്താക്കൻമാരെപോലെയായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. കാറില്‍ അഡ്വക്കേറ്റിന്റെ എംബ്ലം പതിച്ചിരുന്നതിനാൽ ആർക്കും സംശയം തോന്നിയില്ല.
കോഴിക്കോട്, വയനാട് ജില്ലകളിൽ കഞ്ചാവ് വിതരണം നടത്തിയിരുന്ന ഇരുവരും കഴിഞ്ഞ മാസം 30 ന് കുന്ദമംഗലത്താണ് പിടിയിലായത്. തൃശൂർ പൂങ്കുന്നം മാളിയേക്കൽ വീട്ടിൽ ലീന ജോസ് (42), പട്ടാമ്പി തിരുവേഗപുറം പൂവൻതല വീട്ടിൽ സനൽ (36) എന്നിവരെയാണ് അന്ന് പിടികൂടിയത്. ഇവരുടെ ഫോൺ വിളികളും മറ്റും പരിശോധിച്ച് ചോദ്യം ചെയ്തതിൽ നിന്നാണ് കഞ്ചാവ് കടത്ത് ഇടപാടിനെ സംബന്ധിച്ച പുതിയ വിവരങ്ങൾ ലഭിച്ചത്.
രണ്ടു മാസത്തിനിടെ മൂന്നു തവണയായി 90 കിലോ കഞ്ചാവാണ് ഇവർ വിതരണം ചെയ്തത്. പിടിയിലാകുമ്പോൾ 19 കിലോ കഞ്ചാവാണ് ഇവരുടെ കാറിലുണ്ടായിരുന്നത്. ലോക്ഡൗൺ കാലത്ത് തൊഴിൽ നഷ്ടപ്പെട്ടതോടെ കഞ്ചാവ് കടത്തിലേക്ക് കടക്കുകയായിരുന്നുവെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇവരുടെ ഫോൺ വിളികൾ പരിശോധിച്ചതിൽ നിന്ന് സ്വർണകടത്ത് സംഘങ്ങളുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം നികുതിയടക്കാതെ സ്വർണാഭരണങ്ങൾ കടത്തുന്ന സംഘങ്ങളുമായും ഇവർക്ക് ബന്ധമുണ്ട്.
കോഴിക്കോടുള്ള ഒരു പ്രധാന ലഹരി ഇടപാടുകാരനുമായി 40 കിലോയുടെ കഞ്ചാവ് ഇടപാട് ഇവർ നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കഞ്ചാവ് ഇടപാടുകൾക്ക് ശേഷം ഈ ഇടപാടുകാരൻ ലീന ജോസുമായി ശാരീരിക ബന്ധത്തിന് സമീപിച്ചത് സനൽ ചോദ്യം ചെയ്യുകയും അത് പ്രതികാരത്തിന് കാരണമാകുകയും ചെയ്തെന്നാണ് പൊലീസിനോട് ഇവർ പറഞ്ഞത്. ആ സംഭവത്തോടെ ലീനയോടും സനലിനോടും ശത്രുതയുണ്ടായ ആ ലഹരി ഇടപാടുകാരൻ തന്നെയാണ് പൊലീസിന് വിവരം കൈമാറിയതെന്നാണ് ലഭിക്കുന്ന വിവരം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.