• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജസ്ന കേസിൽ വഴിത്തിരിവ്; ആൺസുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യും


Updated: July 14, 2018, 9:51 PM IST
ജസ്ന കേസിൽ വഴിത്തിരിവ്; ആൺസുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യും

Updated: July 14, 2018, 9:51 PM IST
കോട്ടയം: ജസ്നയുടെ ആൺ സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. കാണാതായ ദിവസം ജസ്നയും ആൺസുഹൃത്തും ഫോണിൽ സംസാരിച്ചിരുന്നുവെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു.

മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ വീണ്ടും
ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കാണാതായ ദിവസം ആണ്‍സുഹൃത്തും ജെസ്നയും തമ്മിൽ പത്തുമിനിറ്റോളം ഫോണില്‍ സംസാരിച്ചെന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്
ആണ്‍സുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ഇയാളുടെ അടുത്ത സുഹൃത്തുക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നാണ് സൂചന. ഇവരില്‍ ചിലരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സൈബര്‍ സെല്ലിന്റെ പരിശോധനയിലാണു ഫോൺവിളി സംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചത്. മുന്‍പു ചോദ്യം ചെയ്തപ്പോള്‍ ആണ്‍സുഹ‍ൃത്ത് ചോദ്യങ്ങളോടു നിഷേധാത്മക നിലപാടാണു സ്വീകരിച്ചതെന്നും സൂചനയുണ്ട്. കൂടാതെ
മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കച്ചവട സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളതു ജെസ്ന തന്നെയാണെന്ന നിഗമനത്തില്‍ കേരളത്തിനകത്തും പുറത്തും പരിശോധന തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സഹപാഠികളില്‍ ചിലരും അധ്യാപകരും ദൃശ്യങ്ങള്‍ കണ്ടശേഷം ജെസ്നയാണെന്ന് ഉറപ്പുപറഞ്ഞിരുന്നു. കൂടാതെ
ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടും മറ്റാരെയും കണ്ടെത്താന്‍ സാധിക്കാത്തത് ദൃശ്യത്തിലുള്ളത് ജസ്ന തന്നെയാണെന്ന് ഉറപ്പിക്കാൻ പൊലീസിനെ സഹായിച്ചുവെന്നും സൂചനയുണ്ട്. ജസ്നയുടെ ആൺ സുഹൃത്തിനെ ദൃശ്യങ്ങളിൽ കണ്ടെത്തിയതും പൊലീസിന് പ്രതീക്ഷ നൽകുന്നുണ്ട്. ഇക്കാര്യംകൂടി കണക്കിലെടുത്താണ് ആണ്‍സുഹൃത്തിനെ വിശദമായി ചോദ്യംചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.
First published: July 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍