• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വണ്ണപ്പുറം കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രൊഫഷണൽ സംഘം


Updated: August 2, 2018, 7:16 AM IST
വണ്ണപ്പുറം കൂട്ടക്കൊലയ്ക്ക് പിന്നിൽ പ്രൊഫഷണൽ സംഘം

Updated: August 2, 2018, 7:16 AM IST
തൊടുപുഴ: വണ്ണപ്പുറം കൂട്ടകൊലപാതകത്തിന് പിന്നിൽ പ്രൊഫഷണൽ കൊലയാളികളാണെന്ന് പൊലീസ് നിഗമനം. ഒന്നിലധികം പേർ കൃത്യത്തിൽ പങ്കെടുത്തതിന്റെ തെളിവുകളും വീടിനുള്ളിൽ നിന്ന് ലഭിച്ചു.

വീടിനുളളിൽ നിന്ന് ലഭിച്ച ചുറ്റികയും കഠാരയുമാണ് കൃത്യത്തിന് ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാല് പേർക്കും തലയ്ക്കടിയേറ്റിരുന്നു. ഇതിൽ കൃഷ്ണന്റെ തലയ്ക്കാണ് കൂടുതൽ ആഘാതമേറ്റത്. മകൻ അർജുന്റെ വയറ്റിൽ കുത്തേറ്റിട്ടുണ്ട്. സുശീലയുടെയും അർഷയുടെയും ശരീരത്തിലും അടിയേറ്റ പാടുകളുണ്ട്. എന്നാൽ ബലാൽസംഗത്തിന്റെയോ മോഷണത്തിന‍്റെയോ തെളിവുകളില്ല.

വീടിനുളളിൽ നിന്ന് ഒന്നിലധികം പേരുടെ വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ബലപ്രയോഗത്തിന്റെ ലക്ഷ്ണങ്ങളില്ല. കൃഷ്ണന്റെ മൃതദേഹമാണ് കുഴിയിൽ ആദ്യമിട്ടത്. പിന്നാലെ ഭാര്യും മകളും. ഏറ്റവും മുറിവുകൾ ഉള്ളതും കൃഷ്ണന്റെ മൃതദേഹത്തിലാണ്.

കൃത്യത്തിന് ശേഷം മുറിയിൽ വെള്ളമൊഴിച്ചതായി പരിശോധനയിൽ വ്യക്തമായി. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ നാട്ടുകാരനായ ഒരാൾ കൃഷ്ണനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. 50000 രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. പണത്തെ കുറിച്ചുളള വാക്ക് തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു.

തൊടുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സമുഹ മാധ്യമങ്ങൾ വഴി മൃതദേഹങ്ങൾ‌ പ്രചരിപ്പിച്ചവർക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

കൃഷ്ണന്‍റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ ഇന്നു പോസ്റ്റുമോര്‍ട്ടം ചെയ്യും. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചിരുന്നു. രാവിലെ തന്നെ നാലു മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ശരീരത്തില്‍ പല ഭാഗത്തും മുറിവേറ്റ പാടുകള്‍ ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ മൃതദേഹങ്ങള്‍ തൊടുപുഴയിലേക്ക് കൊണ്ടുപോകും.
First published: August 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍