• HOME
  • »
  • NEWS
  • »
  • crime
  • »
  • POLICE HAVE ARRESTED A 30 YEAR OLD WOMAN WHO FLED WITH HER RELATIVE JK TV

കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ബന്ധുവായ ഇരുപത്തിമൂന്നുകാരനൊപ്പം നാടുവിട്ട മുപ്പതുകാരി അറസ്റ്റില്‍

മറ്റൊരു ഇടത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു ഇരുവരും.

News18 Malayalam

News18 Malayalam

  • Share this:
തൃശൂര്‍ : രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ബന്ധുവായ ഇരുപത്തിമൂന്നുകാരനൊപ്പം നാടുവിട്ട മുപ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേച്ചേരി സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. ഇവരുടെ 10 വയസ്സുള്ള മകന്റെ പരാതിയിലാണ് ബാലാവകാശ നിയമ പ്രകാരം പോലീസ് കേസെടുത്തത്.

ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന സമയത്ത് യുവതി അയാളുടെ ജേഷ്ഠന്റെ മകനുമായി പ്രണയത്തിലായി. ഭര്‍ത്താവ് ഇപ്പോള്‍ നാട്ടിലുണ്ട്. ഒരാഴ്ച മുന്‍പ് ഇരുവരും നാടുവിടുകയായിരുന്നു. സ്ത്രീയെ വീട്ടില്‍ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും നാടുവിട്ട വിവരം അറിയുന്നത്.

മറ്റൊരു ഇടത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. തുടര്‍ന്ന് കുന്നംകുളം സിഐ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

മകളെ വീട്ടുതടങ്കലിൽ വച്ച് പീഡിപ്പിച്ചു; മൂന്നു ജീവപര്യന്തം ലഭിച്ചയാൾക്കെതിരെ പരാതിപ്പെട്ടത് രണ്ട് പെണ്മക്കൾ

നിലമ്പൂർ ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്ന് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 20 വർഷം തടവും 2,10000 രൂപയും പിഴ ശിക്ഷ വിധിച്ചു. മഞ്ചേരി കോടതിയാണ് പോക്സോ കേസിൽ ശിക്ഷ വിധിച്ചത്. ബലാത്സംഗ കുറ്റത്തിന് തന്നെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്.

16 വയസ് തികയാത്ത കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് മരണം വരെ ജീവപരന്ത്യം തടവും 50,000 രൂപ പിഴയും സ്വന്തം സംരക്ഷണത്തിൽ കഴിയുന്ന കുട്ടിയെ പീഡിപ്പിച്ചതിന് 50,000 പിഴയും ജീവപരന്ത്യവും, പിതാവ് തന്നെ മകളെ പീഡിപ്പിച്ചു എന്ന കുറ്റത്തിന് ജീവപര്യന്തവും 50,000 രൂപ പിഴയും കോടതി വിധിച്ചു. ഇതിന് പുറമെ വിവിധ വകുപ്പുകളും കുറ്റങ്ങളും പ്രകാരം 60,000 രൂപ പിഴയും 20 വർഷം തടവും കോടതി വിധിച്ചു.

2017 ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ പിതാവ് തടങ്കലിൽ വെച്ച് ഒരു വർഷത്തോളം പീഡിപ്പിച്ചു എന്നാണ് കേസ്. ഇതിൽ ഒരു പെൺകുട്ടിയുടെ പരാതിയിലാണ് ഇപ്പോൾ വിധി പറഞ്ഞത്. രണ്ടാമത്തെ കേസിലെ വിധി ഈ മാസം 25ന് പ്രസ്താവിക്കും.

ഭാര്യയുമായി അകന്നിരുന്ന പ്രതി, പെൺകുട്ടികളെ വീട്ടുതടങ്കലിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ കണ്ണ് വെട്ടിച്ച് വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ട്, അമ്മയുടെ അടുത്തെത്തിയ കുട്ടികൾ നടന്ന കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോഴാണ് പീഡന വിവരം പുറംലോകമറിയുന്നത്. തുടർന്ന് പെൺകുട്ടികളുടെ പരാതി പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.
Published by:Jayesh Krishnan
First published:
)}