കൊച്ചി: ബൈക്കിൽ സഞ്ചരിച്ച് മാലപൊട്ടിച്ച ദമ്പതിമാരെ(Couple) പോലീസ്(Police) പിടികൂടി(Arrest). എറണാകുളം(Ernakulam) നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പില്‍ വീട്ടിൽ സുജിത്ത് കുമാര്‍ ഇയാളുടെ ഭാര്യ വിദ്യ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടാം തിയതിയാണ് നായരമ്പലം സ്വദേശിനിയുടെ മാല സുജിത്തും വിദ്യയും ചേർന്ന് കവർന്നത്. രാവിലെ പള്ളിയില്‍ പോകുകയായിരുന്ന വീട്ടമ്മയാണ് കവർച്ചക്ക് ഇരയായത്. നെടുങ്ങാട് പള്ളിപ്പാലത്തിനു സമീപം വച്ച് സ്കൂട്ടറിൽ കടന്നുപോകവേ മാല പറിച്ചെടുക്കുകയായിരുന്നു. സുജിത്ത് ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്. പിന്നിലിരുന്ന വിദ്യ മാല പറിച്ചെടുക്കുകയായിരുന്നു. രണ്ടര പവന്റെ മാലയാണ് കവർന്നത്.
സംഭവത്തിനുശേഷം പ്രദേശത്ത് ഉണ്ടായിരുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. സ്കൂട്ടർ കടന്നുപോകുന്നത് കാണാമെങ്കിലും ആരാണ് ഇതിൽ സഞ്ചരിച്ചിരുന്നതെന്ന് വ്യക്തമായിരുന്നില്ല. വ്യാജ നമ്പർ പ്ലേറ്റ് ആണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ പ്രതികളെ കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നു. ഇതേതുടർന്നാണ് ഇരുചക്രവാഹനങ്ങളിൽ കറങ്ങി മാല മോഷ്ടിക്കുന്ന ആളുകളുടെ വിവരങ്ങൾ പോലീസ് എടുത്തത്. ഇവരിൽ പലരെയും പോലീസ് നേരിട്ട് വിളിച്ച് ചോദ്യം ചെയ്തു. ഇങ്ങനെയാണ് സുജിത്തും വിദ്യയും ചേർന്നാണ് ചേർന്നാണ് കവർച്ച നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്.
Also Read-ദൈവകോപം അകറ്റാന്‍ തീയില്‍ പഴുപ്പിച്ച ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചു; 25കാരിയുടെ കൊലയില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
ചോദ്യംചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. മറ്റിടങ്ങളിൽ നടത്തിയ മോഷണശ്രമങ്ങളെക്കുറിച്ച് വിവരങ്ങളും ഇവരിൽ നിന്ന് പോലീസിന് ലഭിച്ചു. കൂടുതൽ ഇടങ്ങളിൽ മോഷണത്തിന് ഇവർ പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ സുജിത്തിനെയും വിദ്യയെയും റിമാൻഡ് ചെയ്തു.
Also Read-വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദിച്ച അധ്യാപകന് അറസ്റ്റില്‍; തല്ലിച്ചതച്ചത് ആറു വിദ്യാര്‍ഥികളെ
എറണാകുളം റൂറൽ എസ്പി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.മുനമ്പം ഡി.വൈ.എസ്.പി ആര്.ബൈജുകുമാർ, ഞാറക്കല്‍ ഇന്‍സ്പെക്ടര്‍ രാജന് കെ. അരമന, സബ് ഇന്‍സ്പെക്ടര്‍ എ.കെ.സുധീര്‍ അസ്സിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ ദേവരാജന്‍, സാജന്, വിക്കി ജോസഫ്, സുനീഷ് ലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗിരിജാവല്ലഭന്‍, അജയകുമാര്‍, റോബര്‍ട്ട് ഡിക്സണ്‍, സുബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍ദാസ്, സ്വരാഭ്, ടിറ്റു, പ്രീജന്‍ സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.