ക്ഷീണിച്ച നിലയില്‍ വീട്ടിലെത്തി, ചായ കുടിച്ചശേഷം അടിച്ചുമാറ്റിയത് നാലര പവന്റെ മാല; മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയിൽ
ഇത് കഴിക്കുന്നതിനിടയില്‍ വയോധികയുടെ കഴുത്തില്‍കിടന്ന നാലര പവന്റെ മാല പൊട്ടിച്ചെടുത്ത് സംഘം സ്ഥലം വിടുകയായിരുന്നു. ഉടന്‍തന്നെ വയോധിക പൊലീസ് കണ്ട്രോള് റൂമില്‍ വിളിച്ച് വിവരം പറഞ്ഞു.

പ്രതീകാത്മക ചിത്രം
- News18
- Last Updated: November 30, 2020, 9:13 PM IST
കോട്ടയം: ആക്രി പെറുക്കാന്‍ എത്തി വീട്ടമ്മയുടെ നാലര പവന്റെ മാലയുമായി കടന്നുകളഞ്ഞ രണ്ടംഗ സംഘം നാലു മണിക്കൂറിനുള്ളില്‍ പൊലീസ് പിടിയിലായി. കഞ്ഞിക്കുഴി കൊച്ചുപറമ്പിൽ അനീഷ് (39), കൊല്ലം ആയൂര്‍ തോട്ടുകര പുതുവീട്ടില്‍ ജനാര്ദ്ദനന് (49) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
രാവിലെ ഒമ്പതരയോടെ നഗരമധ്യത്തില്‍ മാമ്മന്‍ മാപ്പിള ഹാളിന് സമീപമുള്ള വീട്ടില്‍ നിന്നാണ് വയോധികയുടെ മാല കവര്‍ന്നത്. You may also like:Kerala Lottery Result Win Win W 592 Result | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി [NEWS] 'രാജ്ഞിയേക്കാൾ സമ്പന്നൻ'; ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനാക്ക് കുടുംബസ്വത്ത് വെളിപ്പെടുത്തിയില്ലെന്ന് റിപ്പോർട്ട് [NEWS]
മാമ്മന്‍ മാപ്പിള ഹാള്‍ ജംഗ്ഷനില്‍ നിന്ന് ചന്തക്കടവിലേക്കുള്ള പാര്‍ക്ക് ലെയ്നിലുള്ള വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന തങ്കമ്മ സേവ്യറിന്റെ (83) മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്. വീട്ടിലെത്തി ആക്രിസാധനങ്ങള്‍ ഉണ്ടോയെന്ന് ഇവർ ചോദിച്ചു. ഇല്ലായെന്ന് പറഞ്ഞതോടെ കുടിക്കാന്‍ വെള്ളം ചോദിച്ചു.
ക്ഷീണിച്ച നിലയില്‍ കണ്ട ഇവര്‍ക്ക് വീട്ടമ്മ ചായ ഉണ്ടാക്കിക്കൊടുത്തു. കൂടെ ബിസ്ക്കറ്റും നല്കി. ഇത് കഴിക്കുന്നതിനിടയില്‍ വയോധികയുടെ കഴുത്തില്‍കിടന്ന നാലര പവന്റെ മാല പൊട്ടിച്ചെടുത്ത് സംഘം സ്ഥലം വിടുകയായിരുന്നു. ഉടന്‍തന്നെ വയോധിക പൊലീസ് കണ്ട്രോള് റൂമില്‍ വിളിച്ച് വിവരം പറഞ്ഞു.
പൊലീസ് പരിസരം മുഴുവന്‍ അരിച്ചുപെറുക്കി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉച്ചകഴിഞ്ഞ് ഒന്നരയോടെ ടൗണിന്റെ മറ്റൊരു കോണില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മോഷ്ടിച്ചെടുത്ത മാലയും കണ്ടെടുത്തു.
വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത്, ഗ്രേഡ് എസ്.ഐ അനില്‍, എ.എസ്.ഐ സന്തോഷ്, സിവില്‍ പൊലീസ് ഓഫിസര്‍ നവീന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
രാവിലെ ഒമ്പതരയോടെ നഗരമധ്യത്തില്‍ മാമ്മന്‍ മാപ്പിള ഹാളിന് സമീപമുള്ള വീട്ടില്‍ നിന്നാണ് വയോധികയുടെ മാല കവര്‍ന്നത്.