• HOME
  • »
  • NEWS
  • »
  • crime
  • »
  • POLICE HAVE ARRESTED A MAN WHO STOLE A CHANDELIER FROM A CONFISCATED HOUSE

ജപ്തി ചെയ്ത വീട്ടിലെ നിലവിളക്ക് മോഷ്ടിച്ചയാളെ പോലീസ് പിടികൂടി

പാലാ ഞൊണ്ടിമാക്കലില്‍ സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത് വീട്ടില്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് രാഹുല്‍ മോഷണം നടത്തിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പാലാ : സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത വീട്ടില്‍ നിന്നും നിലവിളക്ക് മോഷ്ടിച്ച പ്രതി പോലീസ് സംഘത്തിന്റെ പിടിയിലായി. നിലവിളക്ക് മോഷ്ടിച്ചു രക്ഷപ്പെടുന്നതിനിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.ഇടുക്കി തോപ്രാംകുടി സ്വദേശിയായ രാഹുലാണ് പോലീസ് പിടിയിലായത്.

    പാലാ ഞൊണ്ടിമാക്കലില്‍ സ്വകാര്യ ബാങ്ക് ജപ്തി ചെയ്ത് വീട്ടില്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് രാഹുല്‍ മോഷണം നടത്തിയത്. മോഷണ വസ്തുവായി രക്ഷപ്പെടുന്നതിനിടയില്‍ പോലീസ് പിടികൂടിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് പോലീസ് ചോദ്യം ചെയ്ത്.

    തുടര്‍ന്ന് കയ്യിലുള്ളത് മോഷണ വസ്തുവാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പാലാ എസ് ഐ അഭിലാഷിനെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

    പ്രതി വീട്ടില്‍നിന്നു കൂടുതല്‍ സാധനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടോ എന്നുള്ളത് തുടര്‍ അന്വേഷണത്തിലെ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

    സഹോദരിയുടെ മക്കളെ കൊന്ന് മാസങ്ങളോളം മൃതദേഹം കാറിൽ സൂക്ഷിച്ചു; യുവതി പിടിയിലായത് അമിത വേഗതയ്ക്ക്




    രണ്ട് കുട്ടികളെ കൊന്ന് മൃതദേഹം കാറിൽ സൂക്ഷിച്ച സ്ത്രീ അറസ്റ്റിൽ. അമേരിക്കയിലാണ് സംഭവം. നിക്കോൾ ജോൺസൺ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ഏഴ് വയസ്സുള്ള പെൺകുട്ടിയേയും അഞ്ച് വയസ്സുള്ള ആൺകുട്ടിയേയുമാണ് കൊലപ്പെടുത്തിയത്.

    യുവതിയുടെ സഹോദരിയുടെ മക്കളാണ് കൊല്ലപ്പെട്ട രണ്ട് കുട്ടികളും. കൊലപാതകം, കുട്ടികൾക്കെതിരായ പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് നിക്കോളാസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് കുട്ടികളേയും കൊലപ്പെടുത്തി തന്റെ കാറിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു.

    കഴിഞ്ഞ വർഷം മെയിലാണ് ഏഴ് വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി കാറിന്റെ ട്രങ്കിൽ സൂക്ഷിച്ചത്. ഇതിനു ശേഷം സാധാരണ പോലെ കാർ ഉപയോഗിച്ചു വരികയായിരുന്നു. ഇതിനിടയിൽ ആർക്കും ഒരിക്കൽ പോലും സംശയവും തോന്നിയില്ല.

    ഇതിനു മാസങ്ങൾക്ക് ശേഷമാണ് ആൺകുട്ടിയേയും കൊലപ്പെടുത്തിയത്. ആൺകുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി സഹോദരിയുടെ മൃതേദഹം സൂക്ഷിച്ച പെട്ടിക്ക് സമീപം തന്നെ സൂക്ഷിച്ചുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

    Also Read- പാലക്കാട് വേലന്താവളത്ത് 70 കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

    ഇക്കഴിഞ്ഞ ബുധനാഴ്ച്ച വളരെ യാദൃശ്ചികമായാണ് യുവതിയെ പൊലീസ് പിടികൂടുന്നത്. അമിത വേഗതയെ തുടർന്നാണ് നിക്കോളാസിന്റെ കാർ പൊലീസ് തടഞ്ഞത്. അമിത വേഗതയെ കുറിച്ചുള്ള ചോദ്യത്തിന് വിചിത്രമായ രീതിയിലായിരുന്നു നിക്കോളാസിന്റെ മറുപടി.

    2019 ലാണ് സഹോദരി മക്കളെ തന്റെ സംരക്ഷണത്തിൽ ഏൽപ്പിച്ചതെന്ന് ചോദ്യം ചെയ്യലിൽ നിക്കോളാസ് പൊലീസിനോട് പറഞ്ഞു. സഹോദരിയുടെ മകളുടെ തല നിലത്ത് അടിച്ചാണ് കൊന്നതെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. എന്നാൽ മകനെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്ന് വിശദീകരിച്ചിട്ടില്ല.

    വിദേശത്തിരുന്ന് 11 കാരിയെ വീഡിയോകോളില്‍ വിളിച്ച് ലൈംഗിക ചേഷ്ടകള്‍ ചെയ്യിപ്പിച്ച് റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വിദേശമലയാളിയായ എസ് ഷിജു(35)വിനെ കോട്ടയം പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. മലേഷ്യയിലായിരുന്ന പ്രതി മിസ്ഡ് കോളിലൂടെ വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ചത്.

    ഇയാള്‍ വിളിച്ചപ്പോള്‍ കുട്ടിയുടെ മുത്തശ്ശി ഫോണെടുക്കുകയും വിദേശത്തുള്ള ബന്ധുവാണെന്ന് തെറ്റിദ്ധരിച്ച് ഇയാളുമായി വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. പിന്നീട് ഇത് മുതലാക്കി പലതവണ വിളിച്ച് മുത്തശ്ശിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. കുട്ടിയുടെ മതാപിതാക്കള്‍ വിദേശത്താണ്.

    കുട്ടിക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ എടുക്കാമെന്ന് പറഞ്ഞുകൊണ്ട് മൊബൈല്‍ നമ്പര്‍ വാങ്ങുകയായിരുന്നു. പിന്നീട് ഇതിന്റെ പേരില്‍ കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ക്ലാസെന്ന പേരില്‍ കുട്ടിയെ തനിച്ച് മുറിയില്‍ കയറ്റിയശേഷം നിര്‍ബന്ധിച്ച് ലൈംഗികചേഷ്ടകള്‍ ചെയ്യിപ്പിക്കുകയായിരുന്നു. ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

    പിന്നീട് കുട്ടിയുടെ അശ്ലീല വീഡിയോ പകര്‍ത്തുമെന്ന ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പാമ്പാടി പൊലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാമ്പാടി എസ് ഐ വി എസ് അനില്‍കുമാര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി മലേഷ്യയിലാണെന്ന് തിരിച്ചറിഞ്ഞു.
    Published by:Jayashankar AV
    First published:
    )}