നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

  ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

  തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ ഇടപെടല്‍ മൂലം അപകടം ഒഴിവാകുകയായിരുന്നു.

  അറസ്റ്റിലായ പ്രതി

  അറസ്റ്റിലായ പ്രതി

  • Share this:
   കാസര്‍കോട്: ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള പൊട്ടേരിയിലെ അഭിലാഷ് എന്ന ഹബീബിനെ(26)യാണ് കാസര്‍കോട് വനിതാ പൊലീസ് മഞ്ചേശ്വരം അട്ടഗോളിയില്‍വെച്ച് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

   യുവതിയുടെ മാതാവ് താമസിക്കുന്ന മൊഗ്രാല്‍പുത്തൂരിലെ വാടകവീട്ടിലെത്തിയ ഹബീബ് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയയാിരുന്നു. യുവതി പൊലീസില്‍ അറിയിച്ചതോടെ പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. യുവതിയെ സ്ഥലത്ത് നിന്ന് മാറ്റുന്നതിനിടെ മതിലിനടുത്ത് മറഞ്ഞിരുന്ന ഹബീബ് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

   തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ ഇടപെടല്‍ മൂലം അപകടം ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് ഹബീബ് സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെയാണ് ഹബീബ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.

   Also Read-നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കരയുമ്പോള്‍ ഉറക്കം നഷ്ടപ്പെടുന്നു; ശ്വാസംമുട്ടിച്ചത് അമ്മയെന്ന് പൊലീസ്

   തർക്കത്തിനിടെ ദേഷ്യത്തിൽ ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ച് ഭർത്താവ്

   കുടുംബവഴക്കിനിടെ പ്രകോപിതനായി ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ച ഭർത്താവ് അറസ്റ്റിൽ. മധ്യപ്രദേശിലെ അലോട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദിനേഷ് മാലി എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയാണ് പരാതി നൽകിയത്.

   2008 ലാണ് ദിനേഷ് മാലിയും ടീനയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. രണ്ട് പെൺകുട്ടികളുമുണ്ട്. മദ്യത്തിന് അടിമയായ ദിനേഷ് വിവാഹം കഴിഞ്ഞ നാൾ മുതൽ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ഭാര്യയുടെ പരാതിയിൽ പറയുന്നു. തൊഴിൽരഹിതനായ ഭർത്താവ് മദ്യപിച്ചെത്തി മർദിക്കുന്നത് പതിവായതോടെ പെൺമക്കളേയും കൂട്ടി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി.

   ഇവിടെ പാചക ജോലി ചെയ്തായിരുന്നു ദിനേഷിന്റെ ഭാര്യ ജീവിതമാർഗം കണ്ടെത്തിയിരുന്നത്. 2019 ൽ ഭർത്താവിൽ നിന്നും ജീവനാംശം വേണമെന്നാവശ്യപ്പെട്ട്  ടീന കോടതിയെ സമീപിച്ചിരുന്നു.

   ഇതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് ദിനേഷ് ടീനയുടെ വീട്ടിൽ എത്തിയത്. ഈ സമയം രണ്ട് പെൺകുട്ടികളും ടീനയ്ക്കൊപ്പമുണ്ടായിരുന്നു. സംസാരം തർക്കമാകുകയും ഇതിനിടയിൽ പ്രകോപിതനായ ദിനേഷ് ടീനയെ കടന്നാക്രമിച്ച് മൂക്ക് കടിച്ചു മുറിക്കുകയുമായിരുന്നു.

   മക്കളുടെ മുന്നിൽ വെച്ചായിരുന്നു ഇയാൾ ഭാര്യയെ ആക്രമിച്ചത്. പല്ല് കൊണ്ട് മുറിഞ്ഞ് ടീനയുടെ മൂക്കിൽ ആഴത്തിലുള്ള മുറിവുമുണ്ടായി. മൂക്കിൽ നിന്നും രക്തം വരുന്നത് കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു.

   ടീനയുടേയും മക്കളുടേയും നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിൽ കഴിയുന്ന ടീനയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.
   Published by:Jayesh Krishnan
   First published:
   )}