നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • IPhone | 94,000 രൂപയ്ക്ക് ഐഫോണ്‍ കച്ചവടം ഉറപ്പിച്ചു; പണത്തിന് പകരം കടലാസുപൊതി; പ്രതി പിടിയില്‍

    IPhone | 94,000 രൂപയ്ക്ക് ഐഫോണ്‍ കച്ചവടം ഉറപ്പിച്ചു; പണത്തിന് പകരം കടലാസുപൊതി; പ്രതി പിടിയില്‍

    94,000 രൂപയുടെ ഐ ഫോണ്‍ വില്‍ക്കുന്നതിന് യുവാവ് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയിരുന്നു.

    അറസ്റ്റിലായ പ്രതി

    അറസ്റ്റിലായ പ്രതി

    • Share this:
      കോട്ടയം: ഫോണ്‍ വാങ്ങിയശേഷം പണമെന്ന് പറഞ്ഞ് കടലാസുപൊതി നല്‍കി മുങ്ങിയ പ്രതി പൊലീസ് പിടിയില്‍. കൊല്ലം ശൂരനാട് വെസ്റ്റ് ഇരവുചിറ വെസ്റ്റ് ഇരവുചിറ വെസ്റ്റ് പ്ലാവിലയില്‍ വീട്ടില്‍ വിഷ്ണു(29) ആണ് പിടിയിലായത്. ഈര കൊച്ചിപറമ്പില്‍ ഡോണിയുടെ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച വൈകിട്ട് തിരുന്നക്കരയിലായിരുന്നു സംഭവം.

      94,000 രൂപയുടെ ഐ ഫോണ്‍ വില്‍ക്കുന്നതിന് യുവാവ് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ടാണ് പ്രതി യുവാവുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് 94,000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും ഫോണ്‍ വാങ്ങുന്നതിനായി യുവാവിനെ കോട്ടയത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

      തിരുന്നക്കരയിലെത്തിയ ഇരുവരും സംസാരിച്ച് നടക്കുന്നതിനിടെ പ്രതി പണമെന്ന് തോന്നിപ്പിക്കുന്ന കടലാസുപൊതി യുവാവിന്റെ കൈയില്‍വെച്ചശേഷം ഫോണ്‍ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. ആസാദ് ലൈന്‍ റോഡിലൂടെ ഓടിയ പ്രതിയെ നാട്ടുകാരും പൊലീസും പിടികൂടുകയായിരുന്നു.

      പണത്തിന്റെ രൂപത്തില്‍ കീറിയെടുത്ത കടലാസുകളായിരുന്നു പ്രതി ഉടമയ്ക്ക് കൊടുത്തത്. കോട്ടയം ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

      ലഹരി മരുന്ന് വാങ്ങാന്‍ ബൈക്കില്‍ സഞ്ചരിച്ച് മാലപൊട്ടിക്കല്‍; നിരവധി കേസുകളില്‍ പ്രതികളായ യുവാക്കള്‍ പിടിയില്‍

      നിരവധി മാലപൊട്ടിക്കല്‍ കേസുകളില്‍ പ്രതികളായ യുവാക്കള്‍ പിടിയില്‍. മലയിന്‍കീഴ് സ്വദേശികളായ അജേഷ്, അര്‍ജുന്‍ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പൊലീസ് പിടിയിലായത്. ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തി മാലപൊട്ടിച്ച് കടന്നുകളയുകയാണ് ചെയ്തിരുന്നത്.

      കഴിഞ്ഞ ദിവസം അരുവിക്കരയില്‍ ഭഗവതിപുരം റോഡില്‍ ട്യൂഷന്‍ എടുക്കാന്‍ പോവുകയായിരുന്ന യുവതിയു ഒരു പവന്റെ മാലയും വെള്ളനാട് വാളിയറമഠത്തിന് സമീപം ആശവര്‍ക്കറായ സ്ത്രീയുടെ രണ്ടും പവന്റെ മാലയും പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതികളാണ് പിടിയിലായത്.

      ഒട്ടേറെ സ്ത്രീകളുടെ മാലപൊട്ടിച്ചിട്ടുണ്ടെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ലഹരി മരുന്ന് വാങ്ങാനായാണ് പ്രതികള്‍ മാലപൊട്ടിക്കല്‍ നടത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ റിമാന്‍ഡ് ചെയ്തു.
      Published by:Jayesh Krishnan
      First published:
      )}