• HOME
  • »
  • NEWS
  • »
  • crime
  • »
  • POLICE HAVE ARRESTED NOTORIOUS THIEF MANGALAMDAM VISWANATHAN JK TV

അഞ്ച് അമ്പലങ്ങളും, അഞ്ചു വീടുകളും കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും മോഷ്ടിച്ചു; അന്‍പതോളം മോഷണകേസിലെ പ്രതി പിടിയില്‍

വിശ്വനാഥൻ മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ സ്വകാര്യ ലോഡ്ജുകളിൽ താമസിച്ചാണ് മോഷണം നടത്തിവന്നത്.

അറസ്റ്റിലായ പ്രതി

അറസ്റ്റിലായ പ്രതി

  • Share this:
പാലക്കാട്: കുപ്രസിദ്ധ മോഷ്ടാവ് മംഗലംഡാം വിശ്വനാഥനെ പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. അഞ്ച് അമ്പലങ്ങളും, അഞ്ചു വീടുകളും കുത്തിത്തുറന്ന് പണവും, സ്വർണ്ണവും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മോഷണം നടത്തി വന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇറങ്ങിയ വിശ്വനാഥൻ മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ സ്വകാര്യ ലോഡ്ജുകളിൽ താമസിച്ചാണ് മോഷണം നടത്തിവന്നത്.

ജില്ലയിൽ മോഷണം കൂടി വരുന്നതിനോടനുബന്ധിച്ച്  നടന്നു വരുന്ന പ്രത്യേക  അന്വേഷണത്തിനിടെയാണ് പ്രതി വലയിലായത്. പാലക്കാട് സിവിൽ സ്റ്റേഷൻ്റെ പുറകിലുള്ള കല്ലേക്കാട്  മാർച്ച് മാസം രാത്രി  ആൾത്താമസമുള്ള വീട്ടിൽ കയറി പണം, സ്വർണ്ണം, വാച്ച് എന്നിവ മോഷ്ടിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചു.

കൂടാതെ ഏപ്രിൽ മാസം പെരിന്തൽമണ്ണ ശിവക്ഷേത്രത്തിൻ്റെ ഓഫീസ് കുത്തിത്തുറന്ന് 50,000 രൂപ മോഷ്ടിച്ചതും വിശ്വനാഥനാണ്. മോഷണ മുതലുകൾ പോലിസ് കണ്ടെടുത്തു. പാലക്കാട് ജില്ല യിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ  അൻപതോളം മോഷണക്കേസ്സുകൾ ഉണ്ടായിരുന്നു.

പാലക്കാട് സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാം , സബ് ഇൻസ്പെക്ടർ രമ്യാ കാർത്തികേയൻ, ASI ശശി, SCPO രമേഷ്, ഗീത ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ S.ജലീൽ, K. അഹമ്മദ് കബീർ, R. വിനീഷ്, S. ഷനോസ്, R. രാജീദ്, S. ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

വീട്ടമ്മയെ കൊന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; വിൽക്കാനുള്ള ശ്രമത്തിനിടെ ബന്ധുവും മക്കളും അറസ്റ്റിൽ

സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ വീട്ടമ്മയെ ബന്ധുവായ യുവതിയും മകനും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഒറ്റപ്പാലം ആർ.എസ്. റോഡിൽ തെക്കേത്തൊടിയിൽ  ഖദീജയാണ്‌ കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് ഖദീജയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൈയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു ഖദീജയുടെ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതയായ ഖദീജ സഹോദരിയുടെ മകൾ ഷീജയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്ന് വ്യക്തമായി. തുടർന്ന് ബന്ധുവായ ഷീജയും മകൻ യാസിറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഖദീജയുടെ ആഭരണങ്ങൾ തട്ടിയെടുത്ത ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കൈത്തണ്ട മുറിച്ചതായും ഇവർ പറഞ്ഞു. ഷീജയുടെ പതിമൂന്നുകാരനായ മകൻ സംഭവത്തിന് ദൃക്സാക്ഷിയാണ്. കൊലയ്ക്ക് ശേഷം ആഭരണങ്ങൾ വിറ്റ് മുംബൈയിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഖദീജയുടെ പത്തു പവന്റെ മാല മോഷ്ടിച്ച് വിൽക്കാൻ ശ്രമം നടത്തിയിരുന്നു. കടക്കാരൻ സംശയം തോന്നി പൊലീസിൽ അറിയിച്ചു.  തുടർന്ന് ഖദീജയെ വിളിച്ചു വരുത്തിയെങ്കിലും പരാതിയില്ലെന്ന് അറിയിച്ചതോടെ ഒത്തുതീർപ്പാവുകയുമായിരുന്നു. എന്നാൽ  ഇന്നലെ രാത്രിയിൽ തന്നെ ഇവർ ഖദീജയെ കൊലപ്പെടുത്തി ആഭരണങ്ങൾ കൈക്കലാക്കി.

അതേ കടയിൽ തന്നെ  വീണ്ടും വിൽക്കാൻ ചെന്നതോടെ കടക്കാരൻ വീണ്ടും പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് ഖദീജയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.  തുടർന്ന് ഷീജയെയും യാസിറിനെയും അറസ്റ്റ് ചെയ്തു. ഷൊർണൂർ ഡിവൈ.എസ്.പി. വി. സുരേഷ്, ഒറ്റപ്പാലം സി.ഐ. വി. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Published by:Jayesh Krishnan
First published:
)}