നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി പൊലീസ്

  മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി പൊലീസ്

  മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ഇയാള്‍ കഴുത്ത് ഞെരിച്ച് ഭാര്യ ഷക്കീറയെ കൊലപ്പെടുത്തിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മലപ്പുറം: വാഴക്കാട് മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. മുക്കം മുത്തലം അത്തിക്കാട് വീട്ടില്‍ മുഹമ്മദ് ഷമീറാണ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എട്ടും ആറും വയസ്സുള്ള മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ഇയാള്‍ കഴുത്ത് ഞെരിച്ച് ഭാര്യ ഷക്കീറയെ കൊലപ്പെടുത്തിയത്.

   കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു ഷമീര്‍. വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. വെള്ളിയാഴ്ച രാവിലെ ഇരുവരും തമ്മില്‍ വഴുക്കുണ്ടായി. ഈ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ വാഴക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

   മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഷമീറിനെ പിടികൂടിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

   കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആംബുലൻസ് ഡ്രൈവറുമായി പ്രണയത്തിലായി; പിന്മാറിയപ്പോൾ പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കി

   കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തായ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് പോങ്ങനാട് സ്വദേശി ജിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുളമന വി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിനി കിളിമാനൂർ വാലഞ്ചേരി കണ്ണയംകോട് വി എസ് മൻസിലിൽ എ ഷാജഹാൻ- സബീന ബീവി ദമ്പതികളുടെ മകൾ അൽഫിയ (17) ആണ് വ്യാഴാഴ്ച മരിച്ചത്.

   പ്രണയത്തില്‍നി ന്നു ജിഷ്ണു പിന്മാറിയതാണ് ആൽഫിയ ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്. കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ 17 ദിവസം ചികിത്സയിൽ കഴിയുമ്പോഴാണ് ജിഷ്ണുവുമായി അൽഫിയ പരിചയത്തിലാകുന്നത്. ഞായറാഴ്ച വിഷം കഴിക്കുന്ന ചിത്രം അടക്കം ആൽഫിയ ജിഷ്ണുവിന് വാട്സാപ് സന്ദേശം അയച്ചിരുന്നു. എന്നാൽ ജിഷ്ണു ഇതു രഹസ്യമാക്കിവച്ചു.

   ഛർദിയും ക്ഷീണവും മൂലം ഇതിനിടെ അൽഫിയയെ നാല് ആശുപത്രികളിലെത്തിച്ചു ചികിത്സ തേടി. ഇവിടെയൊക്കെ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. ഇടയ്ക്ക് ഒരു ദിവസം അൽഫിയ സ്കൂളിൽ പരീക്ഷ എഴുതി. ‌അൽഫിയ വിഷം കഴിച്ച വിവരം മാതാപിതാക്കൾ അറിഞ്ഞത് നാലാം ദിവസം ഫോൺ പരിശോധിച്ചപ്പോഴാണ്. വൈകാതെ മരണം സംഭവിച്ചു. പിതാവ് നൽകിയ പരാതിയി‌ലാണ് പൊലീസ് കേസെടുത്തത്.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Jayesh Krishnan
   First published:
   )}