നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Rape Case | വിവാഹ വാഗ്ദാനം നല്‍കി ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; മൂന്നു പേര്‍ പിടിയില്‍

    Rape Case | വിവാഹ വാഗ്ദാനം നല്‍കി ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; മൂന്നു പേര്‍ പിടിയില്‍

    34 വയസുകാരിയായ സ്ത്രീയെ അവരുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് പരാതി.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: ഭിന്നശേഷിക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച(Rape) മൂന്നു പേര്‍ പൊലീസ്(Police) പിടിയില്‍(Arrest). ചെറുകോട് എല്‍പി സ്‌കൂളിന് സമീപം അജീഷ് ഭവനില്‍ ആന്റണി(47), കാരോട് കരുമത്തിന്‍മൂട് ബിനു ഭവനില്‍ എ ഭാസ്‌കരന്‍(60), പെരുകളം ഉറിയാക്കോട് കൈതോട് മേക്കിന്‍കര പുത്തന്‍വീട്ടില്‍ സ ശശി(55) എന്നിവരാെയാണ് പൊലീസ് പിടികൂടിയത്.

      34 വയസുകാരിയായ സ്ത്രീയെ അവരുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് പരാതി. ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് വിളപ്പില്‍ശാല ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ആശുപത്രി അധികൃതരുടെ കൗണ്‍സിലിങ്ങിനിടെ പീഡനവിവരം പുറത്തറിയുന്നത്.

      ആശാ വര്‍ക്കറുടെ സഹായത്തോടെ യുവതി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടി. തിരുവനന്തപുരം റൂറല്‍ എസ്പി പികെ മധുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാട്ടാക്കട ഡിവൈഎസ്പി പ്രശാന്തിന്റെ നിര്‍ദേശപ്രകാരം വിളപ്പില്‍ശാല സിഐ എന്‍ സുരേഷ് കുമാര്‍, എസ്‌ഐ വി ഷിബു, എഎസ്‌ഐ ആര്‍ വി ബൈജു, സിപിഒമാരായ സുബിന്‍സണ്‍, അരുണ്‍, പ്രദീപവ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം മെഡിക്കല്‍ കോളേജ്, മുളയറ കട്ടേയ്ക്കാട് ഭാഗങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

      Also Read-Murder | പാലക്കാട് ഒരു വയസ്സുള്ള കുഞ്ഞുള്‍പ്പടെ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

      Drug Seized | മലപ്പുറത്ത് വന്‍ ലഹരിവേട്ട; പിടികൂടിയത് അഞ്ചു ലക്ഷത്തിലധികം രൂപ വിലവരുന്ന MDMA

      ജില്ലയിൽ പോലീസ്(Police) ലഹരിക്ക് എതിരായ കർശന നടപടികൾ തുടരുക ആണ്. പെരിന്തൽമണ്ണയിൽ നിന്ന് പിടികൂടിയത്  സിന്തറ്റിക് പാർട്ടി ഡ്രഗ് ഇനത്തിൽപ്പെട്ട  അതിമാരക  മയക്കുമരുന്നായ(Drug)  ക്രിസ്റ്റൽ രൂപത്തിലുള്ള 51 ഗ്രാം എം ഡിഎംഎ (മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ) ആണ്. ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫി (23) ആണ് പിടിയിലായത്(Arrest).

      ജില്ലയിൽ യുവാക്കളുടെ ഇടയിൽ സിന്തറ്റിക് മയക്കുമരുന്നിനത്തിൽ പെട്ട എം ഡി എം എ ,  എൽ എസ് ഡി തുടങ്ങിയവയുടെ ഉപയോഗം വർദ്ധിച്ചുവരുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാർ ,സി.ഐ.സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ എസ് .ഐ. സി.കെ.നൗഷാദും സംഘവും ഒരാഴ്ചയോളം ഇത്തരം സംഘങ്ങളെ കുറിച്ച് നടത്തിയ  അന്വേഷണത്തിലാണ്  പെരിന്തൽമണ്ണ പി.ടി.എം. കോളേജ് പരിസരത്ത് വച്ച്  51 ഗ്രാം എം ഡി എം എ  മയക്കുമരുന്നുമായി  മുഹമ്മദ് ഷാഫി  പിടിയിലായത് .

      ബെംഗളൂരില്‍ നിന്നും ഗ്രാമിന് 1000 രൂപ നിരക്കിൽ വാങ്ങി ട്രെയിന്‍ മാർഗം  കേരളത്തിലെത്തിച്ച്  5000 രൂപ മുതൽ വിലയിട്ട്  ഒരു ഗ്രാം വരുന്ന പായ്ക്കറ്റുകളിലാക്കി വിൽപന നടത്തുക ആണ് ഇയാളുടെ രീതി. മലപ്പുറം ,പാലക്കാട് , എറണാകുളം, തൃശ്ശൂർ, കൊയമ്പത്തൂർ ഭാഗങ്ങളിലെ ചെറുകിട വിൽപനക്കാർക്ക് കൈമാറിയാണ് വിൽപന നടത്തുന്നത്. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ സംഘമാണ്   ഇത്തരം മയക്കുമരുന്നുകൾ മൊത്തവിതരണക്കാർക്ക് വിൽപന നടത്തുന്നതെന്ന് സൂചന ലഭിച്ചിട്ടുള്ളതായും അതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും  പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാർ അറിയിച്ചു.

      മുഹമ്മദ് ഷാഫിയുടെ പേരിൽ  ആറുകിലോഗ്രാം കഞ്ചാവുമായി പിടിച്ച കേസ് നിലവിലുണ്ട്. പെരിന്തൽമണ്ണ എക്സൈസ് സിഐ സച്ചിദാനന്ദൻ്റെ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ജില്ലയിലെ തന്നെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയിലൊന്നാണിത്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ,പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സി.ഐ.സുനിൽ പുളിക്കൽ ,എസ്.ഐ.സി.കെ.നൗഷാദ്, ജില്ലാ ആൻ്റിനർക്കോട്ടിക് സ്ക്വാഡിലെ സി.പി.മുരളീധരൻ,പ്രശാന്ത് പയ്യനാട്, എം.മനോജ് കുമാർ,എൻ.ടി.കൃഷ്ണകുമാർ, ദിനേഷ്.കെ, പ്രബുൽ.കെ, പെരിന്തൽമണ്ണ സ്റ്റേഷനിലെ എ എസ് ഐ ബൈജു, മുഹമ്മദ് ഫൈസൽ, ഷിഹാബ്,മിഥുൻ,സജീർ,ഷാജി  എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

      Also Read-Murder | തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍
      കഴിഞ്ഞ ദിവസം വഴിക്കടവിലും പോലീസ് എം ഡി എം എ പിടികൂടിയിരുന്നു.വഴിക്കടവ് മുണ്ടയിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ ആണ് സിന്തറ്റിക് ഡ്രഗ് വിഭാഗത്തിൽ പെട്ട മാരക മയക്കു മരുന്നായ എം ഡി എം എ യുമായി 21 കാരനെ പോലീസ് പിടികൂടിയത്. മരുത ചക്കപ്പാടം സ്വദേശി കാരങ്ങാടൻ മുഹമ്മദ് അഷറഫ് ഷാഹിൻ ആണ് വഴിക്കടവ് പോലീസിൻ്റെ പിടിയിൽ ആയത്. 4 ഗ്രാം എം ഡി എം എ ആണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.വഴിക്കടവ് സബ്ബ് ഇൻസ്പെക്ടർ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് മുണ്ടയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടറിലെത്തിയ പ്രതിയെ പിടികൂടിയത്.

      Published by:Jayesh Krishnan
      First published:
      )}