നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷണം; എംബിഎ ബിരുദധാരികളായ യുവാക്കള്‍ പിടിയില്‍

  ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷണം; എംബിഎ ബിരുദധാരികളായ യുവാക്കള്‍ പിടിയില്‍

  പ്രതികളുടെ പക്കല്‍ നിന്ന് മൂന്ന് സ്വര്‍ണ ചെയിനുകളും രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഹൈദരാബാദ്: ബൈക്കില്‍ കറങ്ങി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. വാറങ്കല്‍ ജില്ലയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് എംബിഎ ബിരുദധാരികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവും രണ്ടാമത്തെയാള്‍ പാന്‍ ഷോപ്പ് നടത്തുന്നയാളുമാണ്.

   പ്രതികളുടെ പക്കല്‍ നിന്ന് മൂന്ന് സ്വര്‍ണ ചെയിനുകളും രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. പൊലീസ് വാഹന പരിശോധന നടത്തുന്നത് ശ്രദ്ധയില്‍ ഇരുവരും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

   ആഡംബര ജീവിതം നയിക്കുന്നതിനായിട്ടാണ് ഇരുവരും മാല മോഷണം നടത്തിയിരുന്നതെന്ന് വാറങ്കല്‍ പൊലീസ് കമ്മീഷണര്‍ തരുണ്‍ ജോഷി പറഞ്ഞു. ആളില്ലാത്ത സ്ഥലങ്ങളില്‍ വെച്ച് ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

   ലഹരിക്കെതിരെ ബോധവത്കരണ ചിത്രങ്ങളെടുത്ത സംവിധായകന്‍ ലഹരിമരുന്നുപയോഗിച്ച് നടുറോഡില്‍ നൃത്തം ചെയ്തതിന് അറസ്റ്റില്‍

   തൃശൂര്‍: ലഹരി മരുന്ന് ഉപയോഗിച്ച് അര്‍ധരാത്രിയില്‍ നടുറോഡില്‍ നൃത്തം ചെയ്ത ഹ്രസ്വചിത്ര സംവിധായകന്‍ പിടിയില്‍. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണു രാജിനെയാണ്(34) പൊലീസ് പിടികൂടിയത്. ലഹരിമരുന്ന് ഉപയോഗിച്ച് അര്‍ധരാത്രിയില്‍ ട്രാഫിക് സിഗ്‌നലിന്റെ തൂണില്‍ നൃത്തം ചെയ്യുകയായിരുന്നു ഇയാള്‍.

   മയക്കുമരുന്നായ മെത്തലിന്‍ ഡയോക്സി ആഫിറ്റാമിന്‍ ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷും സംഘവും കൊച്ചിയില്‍ നിന്ന് തിരികെ വരും വഴിയാണ് റോഡില്‍ നൃത്തം ചെയ്യുന്ന വിഷ്ണുവിനെ കണ്ടത്.

   തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതി ഉപയോഗിച്ച ആഡംബര വാഹനത്തെയും കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് ലഹരി മരുന്ന് കിട്ടിയതെങ്ങനെയാണെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

   പുതിയ ഷോര്‍ട്ട് ഫിലിം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇവര്‍ ഇരിങ്ങാലക്കുടയിലെ സുഹൃത്തിനെ കാണാന്‍ പോകും വഴിയാണ് സംവിധായകന്‍ ലഹരി ഉപയോഗിച്ചത്. കാറില്‍ പ്രതിയോടൊപ്പം ഉണ്ടായിരുന്ന യുവതിയെയും ഭര്‍ത്താവിനെയും പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ സംഭവത്തില്‍ പങ്കില്ലാത്തതിനാല്‍ അവരെ വിട്ടയച്ചു.
   Published by:Jayesh Krishnan
   First published:
   )}