• HOME
 • »
 • NEWS
 • »
 • crime
 • »
 • പറവൂരിലെ വീട്ടില്‍ വെന്തുമരിച്ചത് വിസ്മയ; സഹോദരി ഒളിവില്‍; കേസില്‍ നിര്‍ണായക വഴിത്തിരിവ്

പറവൂരിലെ വീട്ടില്‍ വെന്തുമരിച്ചത് വിസ്മയ; സഹോദരി ഒളിവില്‍; കേസില്‍ നിര്‍ണായക വഴിത്തിരിവ്

സഹോദരിയെ കൊലപ്പെടുത്തി ഇളയ സഹോദരി രക്ഷപ്പെട്ടതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.

വിസ്മയ, ജിത്തു

വിസ്മയ, ജിത്തു

 • Last Updated :
 • Share this:
  കൊച്ചി: പറവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഒളിവില്‍ പോയത് ഇളയ സഹോദരിയെന്ന് ഉറപ്പിച്ച് പൊലീസ്(Police). മരിച്ചത് വീട്ടിലെ മൂത്ത പെണ്‍കുട്ടി വിസ്മയയാണ്(25) എന്നാണ് പൊലീസ് നിഗമനം. സംഭവം നടന്ന ശേഷം ജിത്തു(22) ഓടിപ്പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

  ജിത്തു പ്രണയം എതിര്‍ത്തതിനെ തുടര്‍ന്ന് വിസ്മയയെ കൊലപ്പെടുത്തിയതാന്നാണ് പൊലീസ് സംശയിക്കുന്നത്. ഇളയ പെണ്‍കുട്ടിക്ക് വേണ്ടി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തുകയാണെന്നും പറഞ്ഞു. അതേസമയം, ഇളയ പെണ്‍കുട്ടി ജിത്തു മാനസിക രോഗത്തിന് ചികിത്സയില്‍ ആയിരുന്നുവെന്ന് കൗണ്‍സിലര്‍ ബീന ശശിധരന്‍ പറയുന്നു.

  ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെ പെരുവാരം പനോരമ നഗര്‍ അറയ്ക്കപറമ്പില്‍ ശിവാനന്ദന്റെ വീടിനാണ് തീപിടിച്ചത്. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്. മൂത്തമകള്‍ വിസ്മയ ഇവരെ 12 മണിയോടെ എപ്പം വരുമെന്ന് തിരക്കി ഫോണ്‍ ചെയ്തിരുന്നു. രണ്ടു മണിയ്ക്ക് വിളിച്ച് കുഴപ്പങ്ങളൊന്നുമില്ലെന്ന് പറഞ്ഞിരുന്നു.

  Also Read-Murder Case | അനീഷിന് കുത്തേറ്റത് രണ്ടാം നിലയില്‍ വെച്ച്; പെണ്‍കുട്ടിയുമായി പള്ളിയില്‍ വെച്ച് പരിചയമെന്ന് പൊലീസ്

  സഹോദരിയെ കൊലപ്പെടുത്തി ഇളയ സഹോദരി രക്ഷപ്പെട്ടതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. വീടിനകത്തു നിന്ന് മൂന്നുമണിയോടെ പുക ഉയരുന്ന കണ്ട് നാട്ടുകാരാണ് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു.

  Also Read-Murder | അനീഷിന്‍റെ കൊലപാതകം വീട്ടുകാർ അറിഞ്ഞത് പൊലീസ് അറിയിച്ചപ്പോൾ; മകളുടെ സുഹൃത്തിനെ കൊന്നത് പിതാവ്

  തീപിടിത്തത്തില്‍ വീടിന്റെ രണ്ടു മുറികളും പൂര്‍ണമായി കത്തിയിരുന്നു. മൃതദേഹം പൂര്‍ണമായി കത്തക്കരിഞ്ഞ നിലയിലായിരുന്നു. മണ്ണെണ്ണയുടെ ഗന്ധവും ഉണ്ടായിരുന്നു. മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ മാലയുടെ ലോക്കറ്റ് നോക്കി മൂത്തമകള്‍ വിസ്മയയാണെന്ന് മാതാപിതാക്കള്‍ സ്ഥിരീകരിച്ചു.

  വിസ്മയ ബിബിഎയും ജിത്തു ബിഎസ്സിയും പൂര്‍ത്തിയാക്കിയവരാണ്. ഒരാഴ്ച മുന്‍പ് ശിവാനന്ദനെ വീട്ടില്‍ പൂട്ടിയിട്ട് ജിത്തു പുറത്തേക്ക് ഇറങ്ങിപ്പോയിരുന്നു.

  Also Read-Murder Case | 'ആരോപണങ്ങള്‍ തെറ്റ്; പെണ്‍കുട്ടികള്‍ ചെയ്യില്ല, കൊന്നത് ആങ്ങളയും മോനും'; കൊല്ലപ്പെട്ട വയോധികന്റെ ഭാര്യ

  കേസില്‍ ദുരൂഹത തുടരുന്നതിനാല്‍ ജിത്തുമായി അടുപ്പമുള്ള ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. വിസ്മയയുടെ ഫോണ്‍ വീട്ടില്‍ നിന്ന് കാണാതായിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
  Published by:Jayesh Krishnan
  First published: