നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് ഏഴുവയസ്സുകാരിയെയും ഭിന്നശേഷിക്കാരിയായ ബന്ധുവിനെയും ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

  കോഴിക്കോട് ഏഴുവയസ്സുകാരിയെയും ഭിന്നശേഷിക്കാരിയായ ബന്ധുവിനെയും ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

  ഭിന്നശേഷിക്കാരിയും പെണ്‍കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു പ്രതി പീഡിപ്പിച്ചത്.

  പ്രതി മുഹമ്മദ്

  പ്രതി മുഹമ്മദ്

  • Share this:
   കോഴിക്കോട്: ഏഴുവയസ്സുകാരിയെയും ഭിന്നശേഷിക്കാരിയായ 52 കാരിയെയും ലൈംഗികമായ പീഡിപ്പിച്ച പ്രതിയ്ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മല്‍ പൊയിന്‍ എളാങ്ങല്‍ മുഹമ്മദിനെ(46)യാണ് പൊലീസ് തിരയുന്നത്.

   ഭിന്നശേഷിക്കാരിയും പെണ്‍കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു പ്രതി പീഡിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം. കുട്ടി ഓടി രക്ഷപ്പെട്ടപ്പോള്‍ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

   സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയ്ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. പെണ്‍കുട്ടിയെയും ഭിന്നശേഷി ക്കാരിയെയും താമരശ്ശേരി മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കുന്നതിനായി ഹാജരാക്കി.

   Pocso Case | പതിനാറുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ

   സുഹൃത്ത് പീഡിപ്പിച്ചെന്ന പതിനാറ് വയസുകാരിയുടെ പരാതിയില്‍ പതിനേഴുകാരന്‍ അറസ്റ്റിലായി. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടർന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയാണ് യുവാവ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ പത്തനംതിട്ട പോക്സോ കോടതിയിൽ ഹാജരാക്കി.

   വീടിന്‍റെ മുകളിലുള്ള പെൺകുട്ടിയുടെ മുറിയിൽ കടന്നുകയറിയാണ് യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അപരിചിതന്‍റെ ശബ്ദം കേട്ട് പെൺകുട്ടിയുടെ പിതാവ് മുകളിലത്തെ മുറിയിൽ എത്തി നോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്. തുടർന്ന് യുവാവിനെ തടയാൻ ശ്രമിച്ചെങ്കിലും, തള്ളിമാറ്റിയ ശേഷം ഓടി രക്ഷപെടുകയായിരുന്നു. പിന്നാലെ എത്തി യുവാവിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്.

   ഒരേ സ്‌കൂളില്‍ പഠിക്കുന്ന പെൺകുട്ടിയും യുവാവും പരസ്പരം അറിയാവുന്നവരാണ്. ഇതേ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയതെന്ന് പറയപ്പെടുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടേയും പിതാവിന്റേയും മൊഴി പോലീസ് രേഖപ്പെടുത്തി. പതിനാറുകാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതിനെ തുടർന്ന് പീഡനത്തിന് ഇരയായെന്ന് വ്യക്തമായി. ഇതോടെ 17 കാരനെതിരെ പൊലീസ് പോക്സോ ഉൾപ്പടെയുള്ള വകുപ്പ് ചേർത്ത് കേസെടുത്തു. പെണ്‍കുട്ടിയുടെ പിതാവിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. യുവാവിന്റെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
   Published by:Jayesh Krishnan
   First published:
   )}