തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ(Found Dead) സംഭവത്തില്‍ ഒപ്പമുണ്ടായിരുന്നയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്(Police). കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് (Murder) സംശയിക്കുന്നതായി പൊലീസ് പറയുന്നു.
ഒപ്പമുണ്ടായിരുന്ന പ്രവീണ്‍ എന്ന യുവാവിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഇരുവരും ശനിയാഴ്ച ഉച്ചയ്ക്കാണ് ഹോട്ടലില്‍ മുറിയെടുത്തത്. വൈകിട്ട് പ്രവീണ്‍ പുറത്ത് പോയിരുന്നു. ആസമയം മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
രാത്രിയോടെ പ്രവീണാണ് മുറിക്കുള്ളില്‍ യുവതി ഉള്ള വിവരം ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ചു പറഞ്ഞത്. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി മുറി കുത്തിതുറക്കുകയുമായിരുന്നു. മരിച്ച പെണ്‍കുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു.
ഗായത്രി 8 മാസം മുമ്പ് വരെ ഇവിടെ ജീവനക്കാരിയായിരുന്നു. പ്രവീണ്‍ കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോ റൂമില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയത്. വായില്‍നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ മൃതദേഹം.
വിഷം കഴിച്ചു മരിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. നേരത്തേ ഗായത്രിയെ കാണാനില്ലെന്ന് വീട്ടുകാര്‍ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.