കോട്ടയം: കോട്ടയം ജില്ലയിൽ അടുത്തകാലത്തുണ്ടായ മോഷണങ്ങൾ ജില്ലാ പോലീസിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. പല മോഷണങ്ങളും പ്രതികളെ പിടികൂടാനാകാതെ പോലീസ് നന്നേ വിഷമിച്ചു. ഇതിനിടെയാണ് ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് സംഭവത്തെക്കുറിച്ച് പ്രത്യേകം ജാഗ്രത പാലിക്കാൻ തീരുമാനിച്ചത്. മോഷണം തടയുന്നതിന് വ്യാപകമായ പരിശോധനയും ജില്ലാ പോലീസ് ആസൂത്രണം ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ തന്നെ പ്രത്യേക സംഘവും പൊലീസ് രൂപീകരിച്ചിരുന്നു. ഈ നീക്കങ്ങൾക്കാണ് ഒടുവിൽ ഫലം കാണുന്നത്.
Also Read-നായയോട് ക്രൂരത വീണ്ടും; കിലോമീറ്ററോളം നായയെ വാഹനത്തിൽ കെട്ടിവലിച്ചുപോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ രണ്ട് മോഷ്ടാക്കളെ ആണ് ഇന്ന് പിടികൂടിയത്. ആലപ്പുഴ കണ്ടല്ലൂർ വടക്കേമുറി പെരുമനപുതുവേൽ വീട്ടിൽ സുധീഷ് (38), തിരുവല്ല തുകലശേരി പൂമംഗലം വീട്ടിൽ ശരത് ശശി (34) എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എൽ സജിമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് രണ്ട് മോഷ്ടാക്കളെ പിടികൂടിയത്.
ഇന്ന് നടത്തിയ പരിശോധനയിൽ സ്‌കൂട്ടറിൽ വരികയായിരുന്ന സുധീഷിനെയും, ശരത്തിനെയും പൊലീസ് സംഘം തടഞ്ഞു നിർത്തി വിവരങ്ങൾ ആരാഞ്ഞു. ഈ പരിശോധനയിലാണ് രണ്ടു പ്രതികളും മോഷണം ലക്ഷ്യമിട്ട് ജില്ലയിൽ എത്തിയതാണ് എന്ന് പോലീസ് സ്ഥിരീകരിച്ചത്. തുടർന്നു കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ എം ജെ ഷൈജു, എസ് ഐമാരായ എൽദോപോൾ, വി.എസ് ഷിബുക്കുട്ടൻ, ജോർജ്കുട്ടി സീനിയർ സിവിൽ പൊലീസ് ഓഫിസർ നവാസ്, ജോബി സിവിൽ പൊലീസ് ഓഫിസർമാരായ ശ്യാം എസ്.നായർ, ശ്രാവൺ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിൽ എടുത്ത് പ്രത്യേകം ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലാണ് നിർണായകമായത്. പ്രതികൾ നിരവധി കേസുകളിൽ ഉള്ളിൽ ആയിട്ടുണ്ട് എന്ന് പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു.
കായംകുളം, കന്നക്കുന്ന്, കുറത്തിക്കാട്, കരീലക്കുളങ്ങര എന്നീ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ ഇരുവരും പ്രതികളാണ് എന്നു പോലീസ് കണ്ടെത്തി. ഇരുവരെയും കസ്റ്റഡിയിൽ എടുത്തശേഷം സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഈ വിവരം വ്യക്തമായത്.
Also Read-ഡിറ്റക്ടീവാണെന്ന് തെറ്റിദ്ധരിപ്പിച്ച് 25 ലക്ഷം തട്ടി; ആർബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞും ഫോൺവിളി; ഒടുവിൽ പിടിയിൽമോഷണക്കേസിൽ ഇരുവരും നേരത്തെ ജയിലിലായിരുന്നു എന്നും പോലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായി. മാസങ്ങൾക്ക് മുൻപ് മാത്രമാണ് ഇവർ ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയത്. തുടർന്ന് വീണ്ടും മോഷണത്തിനായി പുറത്തിറങ്ങുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഇവർ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയിട്ടുണ്ട് എന്നാണ് പോലീസ് നൽകുന്ന വിവരം.
സ്കൂട്ടറിൽ കറങ്ങി നടന്നാണ് ഇവരുടെ മോഷണ രീതി. ആളില്ലാത്ത വീടുകളാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. വൈകിട്ട് ആറു മണിയ്ക്കും പത്തിനും ഇടയ്ക്കാണ് പ്രതികൾ മോഷണം നടത്തിയിരുന്നത് എന്നും പൊലീസ് വ്യക്തമാക്കി. ബൈക്കിൽ ശരത്ത് എത്തിയ ശേഷം സുധീഷിനെ ഇറക്കി വിടും. തുടർന്ന് സ്ഥലത്ത് ശരത്ത് ഒളിച്ചിരിക്കും. മോഷണത്തിന് ശേഷം പ്രതികൾ ബൈക്കിൽ രക്ഷപെടുകയാണ് ചെയ്യുന്നത് എന്നും പൊലീസ് പറയുന്നു.കോട്ടയം ഈസ്റ്റ് ,പുതുപ്പള്ളി, ഗാന്ധിനഗർ, പത്തനംതിട്ട റാന്നി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ഇരുവരും മോഷണക്കേസുകളിൽ പ്രതികളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.