നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോട്ടയത്ത് റിട്ടേയേര്‍ഡ് ഹെഡ്മാസ്റ്ററുടെ പക്കല്‍ നിന്നും രണ്ടേമുക്കാല്‍ ലക്ഷം രൂപ തട്ടിപ്പറിച്ച പ്രതികളെ പിടികൂടി പോലീസ്‌

  കോട്ടയത്ത് റിട്ടേയേര്‍ഡ് ഹെഡ്മാസ്റ്ററുടെ പക്കല്‍ നിന്നും രണ്ടേമുക്കാല്‍ ലക്ഷം രൂപ തട്ടിപ്പറിച്ച പ്രതികളെ പിടികൂടി പോലീസ്‌

  കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതികളെ പിടികൂടുന്നത്

  • Share this:
   കോട്ടയം: കിടങ്ങൂരില്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററുടെ(Retired Headmaster) കൈയ്യില്‍ നിന്ന് പണം കവര്‍ന്ന പ്രതികളെ പോലീസ് പിടികൂടി. ശൗന്യം കുഴിയില്‍ വീട്ടില്‍ ജോസഫിന്റെ പക്കല്‍ നിന്നാണ് പ്രതികര്‍  പണം കവര്‍ന്നത്.

   കഴിഞ്ഞ ദിവസം കിടങ്ങൂര്‍ സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക്, എസ് ബി ഐ എന്നീ ബാങ്കുകളില്‍ നിന്ന് 2.45 രൂപ പിന്‍വലിച്ച ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകും വഴി കിടങ്ങൂര്‍ ടൗണ്‍ മുതല്‍ പ്രതികള്‍  ജോസഫിനെ പിന്‍ തുടര്‍ന്നിരുന്നു. ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോള്‍ ജോസഫിനെ തടഞ്ഞു നിര്‍ത്തി 2.45 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു

   കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതികളെ പിടികൂടി. ശ്രീജിത്ത്,ബെന്നി,സ്വരജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ശ്രീജിത്തിന്റെ പേരില്‍ കിടങ്ങൂര്‍,അയര്‍ക്കുന്നം സേ്‌റ്റഷനുകളിലായി നിരവധി കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികിട്ടാനുള്ളതായി പോലീസ് പറഞ്ഞു.

   മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞു മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ

   പത്തനാപുരത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. കുഞ്ഞു മരിച്ചു (Death). അമ്മ ഗുരുതരാവസ്ഥയിലാണ്. പട്ടാഴി സാംസി ഭവനിൽ ഷിബുവിന്റ ഭാര്യ സാംസിയാണ് കുഞ്ഞുമായി കിണറ്റിൽ ചാടിയത് (Suicide Attempt). മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പെൺകുഞ്ഞായ ഹന്നയാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

   കുണ്ടറ സ്വദേശിയായ ഭർത്താവ് വിദേശത്ത് പോയതിന് ശേഷം സ്വന്തം വീട്ടിലായിരുന്നു സാംസി താമസിച്ചിരുന്നത്. ദമ്പതികൾക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. മൂത്ത കുഞ്ഞിനെ സാംസിയുടെ അമ്മ രാവിലെ ആശുപത്രിയിൽ കൊണ്ടു പോയിരുന്നു. തിരികെയെത്തിയപ്പോൾ സാംസിയെയും ഇളയ കുട്ടിയെയും കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറിനുള്ളിൽ യുവതിയെ കണ്ടത്. പുറത്തെടുക്കുമ്പോഴേക്കും കുഞ്ഞ് ജീവൻ നഷ്ടപെട്ട നിലയിലായിരുന്നു.

   സാംസി അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണ്. കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് സാംസി. ഒന്നര മാസം മുൻപാണ് ഭർത്താവ് വിദേശത്തേക്ക് മടങ്ങിപ്പോയത്. ആത്മഹത്യ പ്രേരണയിലക്ക് നയിച്ച കാരണം വ്യക്തമല്ല.
   Published by:Jayashankar AV
   First published:
   )}