നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Case | പൊന്നാനിയില്‍ MDMA വില്‍പ്പനക്കായി എത്തിച്ച മുഖ്യ ഇടനിലക്കാരനെ പൊലീസ് പിടികൂടി

  Drug Case | പൊന്നാനിയില്‍ MDMA വില്‍പ്പനക്കായി എത്തിച്ച മുഖ്യ ഇടനിലക്കാരനെ പൊലീസ് പിടികൂടി

  വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വിതരണം ചെയ്യാനാണ് എംഡിഎംഎ പൊന്നാനിയിലെത്തിച്ചതെന്നാണ് വിവരം.

  ഫൈസല്‍ റഹ്‌മാന്‍

  ഫൈസല്‍ റഹ്‌മാന്‍

  • Share this:
   മലപ്പുറം: പൊന്നാനിയില്‍ എം.ഡി.എം.എ(MDMA) വില്‍പ്പനക്കായി എത്തിച്ച മുഖ്യ ഇടനിലക്കാരനെ പൊലീസ്(Police) പിടികൂടി. പൊന്നാനി തൃക്കാവ് സ്വദേശി ഫൈസല്‍ റഹ്‌മാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദിന്റെയും മലപ്പുറം ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഫൈസലിനെ പിടികൂടിയത്.

   തീരദേശമേഖലയില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 20 ഗ്രാം എം. ഡി. എം. എയും ചില്ലറ വില്‍പ്പനയ്ക്കായി എത്തിയ കഞ്ചാവും ഫൈസലിന്റെ ബന്ധുവായ ദില്‍ഷാദില്‍ നിന്ന് കഴിഞ്ഞ പോലീസ് പിടികൂടിയിരുന്നു.

   വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വിതരണം ചെയ്യാനാണ് എംഡിഎംഎ പൊന്നാനിയിലെത്തിച്ചതെന്നാണ് വിവരം. വന്‍ ശൃംഖല ഇതിനു പിന്നിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച പ്രാഥമിക വിവരം.

   Also Read-Malappuram | മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

   ദില്‍ഷാദ് നല്‍കി വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ ഏജന്റ് ആയ ഫൈസലിനെ പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നാണ് ഫൈസല്‍ എം. ഡി. എം. എ മലപ്പുറത്ത് എത്തിച്ചത് എന്നാണ് വിവരം.

   സംഭവത്തില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണെന്നും തീരദേശ മേഘലയില്‍ സിന്തറ്റിക് ഡ്രഗിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊന്നാനി പൊലീസ് അറിയിച്ചു.

   Sexual Abuse | പെൺകുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളിൽ ഇടുക്കിയിൽ രണ്ടുപേർ അറസ്റ്റിൽ

   വണ്ടിപ്പെരിയാറിലെ തോട്ടം മേഖലകളില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പതിവാകുന്നു. വ്യത്യസ്ഥ സംഭവങ്ങളിലായി, പെണ്‍കുട്ടികളെ പീഡിപ്പിച്ച (Sexual Abuse) കേസുകളില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രം പകര്‍ത്തുകയും പീഡിപ്പിയ്ക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് (Pocso Case) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

   പീരുമേട്ടിലെ വിവിധ തോട്ടം മേഖലകളില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തുടര്‍ കഥയാവുകയാണ്. പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മത്തായിമൊട്ട സ്വദേശി വിഷ്ണു അറസ്റ്റിലായി. കുട്ടിയുമായി പ്രണയത്തിലായിരുന്ന വിഷ്ണു, വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത്, വീട്ടില്‍ എത്തി പീഡിപ്പിയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

   മൂന്ന് വര്‍ഷക്കാലം പ്രണയം നടിച്ച് കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ ഡൈമുക്ക് സ്വദേശി ശരണ്‍ രാജും അറസ്റ്റിലായി. അണക്കരയ്ക്ക് സമീപം മുറിയെടുത്ത്, ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. എന്നാല്‍ പിന്നീട് മറ്റൊരു യുവതിയുമായി ശരണ്‍ രാജ് പ്രണയത്തിലാവുകയും വിവാഹം കഴിയ്ക്കുകയും ചെയ്തു. ഇതോടെയാണ് പതിനേഴുകാരി പരാതിയുമായി എത്തിയത്.

   16കാരിയെ ഭീഷണിപെടുത്തി നഗ്ന ചിത്രം പകര്‍ത്തുകയും പീഡിപ്പിയ്ക്കുകയും, ചിത്രം പ്രചരിപ്പിയ്ക്കുകയും ചെയ്ത സംഭവത്തില്‍ പശുമല സ്വദേശിയായ ഷിബു കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പീരുമേട്ടിലെ തോട്ടം മേഖകളില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടര്‍കഥയാവുകയാണ്.
   Published by:Jayesh Krishnan
   First published:
   )}