ബെംഗളൂരു: എടിഎം(ATM) കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമിച്ച യുവാക്കളെ കൈയോടെ പിടികൂടി പൊലീസ്(Police). ബെംഗളൂരുവിന് സമീപം ദൊഡ്ഡബല്ലാപ്പൂരുലാണ് സംഭവം. എടിഎം കുത്തിത്തുറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. നാട്ടുകാരെ കണ്ടതോടെ മോഷ്ടാക്കള്‍ സ്ഥലത്ത് നിന്ന് കടന്ന് കളയാന്‍ ശ്രമിച്ചു. ഇതിനിടെ മോഷ്ടാക്കളെ പിടികൂടാന്‍ നാട്ടുകാരും ശ്രമം നടത്തി.
സംഭവസ്ഥലത്തെത്തിയ പൊലീസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇവര്‍ യൂണിഫോമില്‍ അല്ലായിരുന്നു. ഉപകരണങ്ങളുമായി പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങുമ്പോഴായിരുന്നു യുവാക്കള്‍ ഇവരുടെ വാഹനത്തിന് ലിഫ്റ്റ് ചോദിച്ചത്. സംശയം തോന്നിയ പൊലിസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം അറിയുന്നത്.
ഓടിരക്ഷപ്പെടുന്നതിനിടെ പൊലീസ് വാഹനമാണെന്ന് അറിയാതെയാണ് മോഷ്ടാക്കള്‍ ലിഫ്റ്റ് ചോദിച്ചത്. വാഹനത്തില്‍ കയറ്റിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായികരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണശ്രമത്തിനിടെ ഓടിരക്ഷപ്പെട്ട വിവരം പൊലീസിന് മനസ്സിലായത്.
Murder | കടം വാങ്ങിയ നൂറ് രൂപ തിരിച്ചു നൽകിയില്ല ; 35കാരനെ സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊന്നു
മുംബൈ: മുംബൈയിലെ ഗിര്‍ഗാമില്‍ കടം വാങ്ങിയ നൂറ് രൂപ തിരിച്ചുനല്കാത്തതി യുവാനിനെ സിമന്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് കൊന്നു( murder ). പ്രതി പിടിയില്‍. ശനിയാഴ്ചയാണ് കൊലപാതകം നടന്നത്.
രാജസ്ഥാന് സ്വദേശിയായ അര്ജുന് യശ്വന്ത് സിങ്ങ് സര്‍ഹാര്‍ മുംബൈയിലെ ഗിര്ഗാമിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ തന്റെ സഹപ്രവര്‍ത്തകന്റെ കൈയ്യില്‍ നിന്നും 100 രൂപ കടമായി വാങ്ങിച്ചിരുന്നു.
ശനിയാഴ്ച ഈ പണത്തെ ചൊല്ലി മദ്യലഹരിയിൽ ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പട്ടിരുന്നു. ഈ സംഭവത്തിന് ശേഷം ഉറങ്ങുകയായിരുന്ന അര്ജുന് യശ്വന്ത് സിങ്ങിന്റെ തലയ്ക്ക് സിമിന്റ് കട്ടകൊണ്ട് അടിക്കുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.