സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു

ജീവകാരുണ്യ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച യുവതിക്കെതിരെ ഫിറോസ് സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശത്തെ തുടർന്നാണ് കേസ്.

News18 Malayalam | news18-malayalam
Updated: November 2, 2019, 2:54 PM IST
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു
ഫിറോസ് കുന്നംപറമ്പിൽ
  • Share this:
ആലത്തൂര്‍: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മണക്കാട് സ്വദേശി ആഷിഷ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടര്‍ന്നാണിത്. പരാതി പൊലീസ് ആസ്ഥാനത്തു നിന്നും ആലത്തൂര്‍ സ്റ്റേഷനിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഫിറോസിന്റെ വിലാസം ആലത്തൂരായതിനാലാണ് പരാതി ഇവിടേക്ക് കൈമാറിയത്.

ജീവകാരുണ്യ പ്രവര്‍ത്തനത്തെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച യുവതിക്കെതിരെ ഫിറോസ് സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയിരുന്നു.

Also Read 'ആ വാക്ക് പറയാൻ പാടില്ലായിരുന്നു'; വേശ്യാ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ

ഇതു സംബന്ധിച്ചാണ് ആഷിഷ് സംസ്ഥാന പൊലീസ് മേധാവിക്ക് പൊതുതാല്‍പര്യ പരാതി നല്‍കിയത്. കേസിൽ അന്വേഷണം ആരംഭിച്ചതായി ആലത്തൂർ സി.ഐ. ബോബിന്‍ മാത്യുവും എസ്.ഐ  എം.ആര്‍. അരുണ്‍കുമാറും അറിയിച്ചു.

Also Read ഏറിവന്നാൽ തുറുങ്കിലടയ്ക്കും; അങ്ങനെ സംഭവിച്ചാൽ അത് വിധിയാണെന്ന് കരുതും: നിലപാട് വ്യക്തമാക്കി ഫിറോസ് കുന്നംപറമ്പിൽ

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 2, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍