നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മത്സരയോട്ട പരിശീനത്തിനിടെ മൃഗങ്ങളോട് ക്രൂരത; കുതിരയ്ക്ക് ഷോക്ക്, കാളയുടെ കഴുത്തിന് ഇടി; കേസെടുത്ത് പൊലീസ്

  മത്സരയോട്ട പരിശീനത്തിനിടെ മൃഗങ്ങളോട് ക്രൂരത; കുതിരയ്ക്ക് ഷോക്ക്, കാളയുടെ കഴുത്തിന് ഇടി; കേസെടുത്ത് പൊലീസ്

  ഓട്ടത്തില്‍ വേഗം കൂട്ടാനായി കുതിരയ്ക്ക് ഇലക്ട്രിക് ഷോക്കും കാളയുടെ കഴുത്തില്‍ ഇടിച്ചുമായിരുന്നു ക്രൂരത.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പാലക്കാട്: മത്സരയോട്ട പരിശീലനത്തിനിടെ മൃഗങ്ങളോട് കൊടും ക്രൂരത. പരിശീലനത്തിന്റെ പേരില്‍ കുതരിയ്ക്ക് ഷോക്കും കളായെ കഴുത്തിന് മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആലത്തൂരിനും കണ്ണൂരിനുമിടയിലെ നിയമലംഘനം പൊലീസ് തടഞ്ഞില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് വിമര്‍ശിച്ചിരുന്നു. പരിശീലന ഓട്ടം നടത്തിയവരെ കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കി.

   ഓട്ടത്തില്‍ വേഗം കൂട്ടാനായി കുതിരയ്ക്ക് ഇലക്ട്രിക് ഷോക്കും കാളയുടെ കഴുത്തില്‍ ഇടിച്ചുമായിരുന്നു ക്രൂരത. എന്നാല്‍ പരിശീലനം നടത്തിയവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പാലക്കാട് ജില്ലയില്‍ വിവിധ ഇടങ്ങളില്‍ രഹസ്യമായി ഇത്തരം പ്രവണത നടക്കുന്നുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അറിയിച്ചു.

   പാലക്കാട് ദേശീയപാതയിലാണ് മത്സരയോട്ടത്തിന് മുന്നോടിയായി കാളവണ്ടി, കുതിരവണ്ടി പരശീലനം നടത്തിയത്. പരിശീലനത്തില്‍ വേഗത കുറഞ്ഞുവരുന്ന സമയത്താണ് ക്രൂരത.

   Also Read-Infant Dies | യൂട്യൂബ് നോക്കി പ്രസവമെടുത്തു; കുഞ്ഞിന് ദാരുണാന്ത്യം; യുവതി ഗുരുതരാവസ്ഥയില്‍

   വീട്ടില്‍ കൂട്ടിയിട്ട ചാക്കില്‍ ഹാന്‍സ് ശേഖരം; ജൈവവളമെന്ന് വിശ്വസിപ്പിച്ചു; പൊലീസ് പരിശോധനയില്‍ കുടുങ്ങി

   വീട്ടില്‍ കൂട്ടിയിട്ട ചാക്കില്‍ നിന്ന് നിരോധിത പുകയില ഉത്പന്നമായ(Prohibited Tobacco Product) ഹാന്‍സ് ശേഖരം പിടിച്ചെടുത്ത് പൊലീസ്(Police). മൂത്തേടം കാറ്റാടി ചേലക്കടവ് വട്ടോളി ഫൈസല്‍ ബാബു എന്ന കാറ്റാടി ബാബുവിന്റെ വീട്ടില്‍ നിന്നാണ് 19 ചാക്ക് ഹാന്‍സ് പിടികൂടിയത്. ചാക്കില്‍ ജൈവവളമെന്നാണെന്നായിരുന്നു നാട്ടുകാരോട് ഇയാള്‍ പറഞ്ഞത്.

   വിപണിയില്‍ ഏഴരലക്ഷം രൂപ വിലവരുന്ന 14,250 പാക്കറ്റ് ഹാന്‍സ് ആണ് പിടികൂടിയത്. വീട്ടില്‍ സൂക്ഷിച്ച ഹാന്‍സ് രാത്രിയില്‍ രഹസ്യമായി സ്വന്തം സ്‌കൂട്ടറില്‍ എടക്കര, മൂത്തേടം, ചുങ്കത്തറ, വഴിക്കടവ് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ചു നല്‍കുകയായിരുന്നു പതിവ്. ഫൈസല്‍ ബാബു വന്‍ തോതില്‍ ഹാന്‍സ് സംഭരിച്ച് വന്‍ ലാഭത്തിനാണ് ചില്ലറ വിതരണക്കാര്‍ക്ക് വിറ്റിരുന്നത്.

   കൃഷിക്കാവശ്യമായ ജൈവ വളമെന്ന് പറഞ്ഞാണ് വീടിനോട് ചേര്‍ന്ന ഷെഡിലും പരിസരത്തും സൂക്ഷിച്ച് വെച്ചിരുന്നത്. പൊലീസ് പരിശോധനയ്ക്കായി എത്തിയപ്പോള്‍ പ്രതി വിതരണത്തിനായി പുറത്ത് പോയിരുന്നു. അതിനാല്‍ പ്രതിയെ പിടികൂടാനായിട്ടില്ല.

   നിലമ്പൂര്‍ ഡിവൈഎസ്പി സജു കെ അബ്രഹാമിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. എടക്കര സിഐ മന്‍ജിത് ലാല്‍, എസ് ഐ അബൂബക്കര്‍, സ്പെഷല്‍ സക്വാഡ് എസ് ഐ അസൈനാര്‍, എസ്സിപിഒ സുനിത, അഭിലാഷ് കൈപ്പിനി, നിബിന്‍ ദാസ്, ജിയോ ജേക്കബ്, ആസിഫ് അലി, മുഹമ്മദ് ആഷിക്ക് എന്നിവരാണ് പരിശോധ നടത്തി തൊണ്ടിമുതലുകള്‍ കണ്ടെടുത്തത്.
   Published by:Jayesh Krishnan
   First published: