നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Facebook മാന്ത്രികൻ തട്ടിയെടുത്ത മാല തിരിച്ചെടുത്ത് പോലീസ്; നാലു പവൻ മാല കിട്ടിയത് കോട്ടയത്തെ ജ്വല്ലറിയിൽ നിന്ന്

    Facebook മാന്ത്രികൻ തട്ടിയെടുത്ത മാല തിരിച്ചെടുത്ത് പോലീസ്; നാലു പവൻ മാല കിട്ടിയത് കോട്ടയത്തെ ജ്വല്ലറിയിൽ നിന്ന്

    ഇന്നലെ വൈകുന്നേരം പ്രതിയുമായി സ്വർണ്ണാഭരണ ശാലയിൽ നടത്തിയ പരിശോധനയിലാണ് നാല് പവന്റെ സ്വർണമാല കണ്ടെത്തിയത്

    ജോയ്സ് ജോസഫ്

    ജോയ്സ് ജോസഫ്

    • Share this:
    കോട്ടയത്ത് റിട്ടേയഡ് ഹെഡ്മിസ്ട്രസിന്റെ കയ്യിൽ നിന്നും വ്യാജ മാന്ത്രികൻ ജോയ്സ് ജോസഫ് നാലു പവന്റെ മാല തട്ടിയെടുത്ത സംഭവത്തിൽ നിർണായക വഴിത്തിരിവ്. വ്യാജ മാന്ത്രികൻ തട്ടിയെടുത്ത സ്വർണമാല പോലീസ് വീണ്ടെടുത്തു. കോട്ടയം നഗരത്തിലെ സ്വർണ്ണാഭരണ ശാലയിൽ നിന്നാണ് മാല വീണ്ടെടുത്തത്. ഇന്നലെ വൈകുന്നേരം പ്രതിയുമായി സ്വർണ്ണാഭരണ ശാലയിൽ നടത്തിയ പരിശോധനയിലാണ് നാല് പവന്റെ സ്വർണമാല കണ്ടെത്തിയത്.

    കോട്ടയം മാർക്കറ്റ് റോഡിലെ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലെ സ്വർണ്ണക്കടയിൽ നിന്നാണ് മാല തിരിച്ചെടുത്തത്. കട്ടപ്പനയിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യംചെയ്തപ്പോഴാണ് മാല തട്ടിയെടുത്ത അതേദിവസം തന്നെ ഇത് വിറ്റിരുന്നതായി പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്നാണ് ഷോപ്പിങ് കോംപ്ലക്സിൽ എത്തി പരിശോധന നടത്തിയത്. സ്വർണക്കടയിലെ ജീവനക്കാരും പ്രതിയായ ജോയ്സ് ജോസഫിനെ തിരിച്ചറിഞ്ഞു. മാല വീണ്ടെടുത്ത ശേഷം ഇതിന്റെ ഉടമയായ റിട്ടയേഡ് ഹെഡ്മിസ്ട്രസിനെ കാണിച്ച് പഴയ മാല തന്നെയാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

    തിങ്കളാഴ്ചയാണ് കട്ടപ്പനയിൽ നിന്നും പ്രതി ജോയ്സ് ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗാന്ധിനഗർ സി.ഐ. ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ് കുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. റിട്ടേയഡ് ഹെഡ്മിസ്ട്രസ് നൽകിയ പരാതിയിലാണ് പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.

    സൈക്കോളജിയിൽ റിസർച്ച് ഫെലോ ആണെന്ന് പറഞ്ഞാണ് ഇയാൾ സ്ത്രീകളെയെല്ലാം പരിചയപ്പെട്ടത്. ഡേവിഡ് ജോൺ എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഇയാൾ ഇരകളെ വലയിലാക്കിയത്. ദുർമന്ത്രവാദം, ആഭിചാരക്രിയ തുടങ്ങിയ വിഷയങ്ങളിലേക്ക് ആളുകളെ ആകർഷിക്കാൻ ഇയാൾ ഫേസ്ബുക്ക് പേജ് ഉപയോഗിച്ചു. സമാനമായ രീതിയിലുള്ള ചിത്രങ്ങളും ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രേതാനുഭവങ്ങൾ എന്ന മറ്റൊരു പേജിലൂടെയും ഇയാൾ ദുർമന്ത്രവാദ കഥകൾ എഴുതി പോസ്റ്റ് ചെയ്തിരുന്നു.



    പേര് പറയാൻ ആഗ്രഹിക്കാത്ത കോട്ടയം സ്വദേശിയായ മുൻ ഹെഡ്മിസ്ട്രസിൽ നിന്നാണ് ഇയാൾ നാലു പവൻ സ്വർണം അടിച്ചെടുത്തത്. ഒരു മാസം മുൻപാണ് തട്ടിപ്പുകൾക്ക് തുടക്കമായത്. രാത്രിയിൽ പതിവായി പ്രേത സ്വപ്നം കാണാറുണ്ടായിരുന്ന മുൻ ഹെഡ്മിസ്ട്രസ് ഈ വിഷയം ജോയ്സിനോട് പറഞ്ഞതോടെ ബാധ ഒഴിപ്പിക്കാൻ ഒരുമാസം മുമ്പ് ഇയാൾ കോട്ടയത്തെത്തി. ബാധ ഒഴിയാത്ത വന്നതോടെ കഴിഞ്ഞ ആഴ്ച വീണ്ടും ഇയാൾ ഹെഡ്മിസ്ട്രസിന്റെ വീട്ടിലെത്തുകയായിരുന്നു. തുടർന്ന് പല പൂജകളും മന്ത്രങ്ങളും മഹാ മാന്ത്രികൻ എന്ന നിലയിൽ ഇയാൾ ഉരുവിട്ടു.

    ഒടുവിൽ മകനും ചില പ്രശ്നങ്ങൾ ഉണ്ടെന്ന് ഇയാൾ  മുൻ അദ്ധ്യാപികയോട് പറഞ്ഞു. തുടർന്ന് മകനെ വിളിച്ചു നിർത്തി പൂജയും പരിപാടികളുമായി. ബാധ പെട്ടെന്ന് ഒഴിഞ്ഞു പോകുന്നില്ല എന്ന് ഇയാൾ  അധ്യാപികയോടും മകനോടും പറഞ്ഞു. എന്തെങ്കിലും സ്വർണ്ണം കൊണ്ടുവരാൻ ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് രണ്ട് ഗ്രാം സ്വർണമാണ് ആദ്യം അധ്യാപിക കൊണ്ടുവന്നത്. എന്നാൽ രണ്ട് ഗ്രാം കൊണ്ട് ബാധ ഒഴിഞ്ഞു പോകില്ല എന്ന് ഇയാൾ പറയുകയായിരുന്നു. തുടർന്നാണ് കയ്യിലുണ്ടായിരുന്ന നാലു പവൻ സ്വർണ്ണമാല എടുത്ത് അധ്യാപിക ഇയാൾക്ക് കൈമാറിയത്.
    Published by:user_57
    First published:
    )}