• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേച്ചേരി ബാങ്ക് കവർച്ചാ ശ്രമം ; പ്രതിയെ തിരിച്ചറിഞ്ഞു

സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളത്തിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്

News18 Malayalam | news18-malayalam
Updated: December 16, 2019, 6:23 PM IST
കേച്ചേരി ബാങ്ക് കവർച്ചാ ശ്രമം ; പ്രതിയെ തിരിച്ചറിഞ്ഞു
പ്രതീകാത്മക ചിത്രം
  • Share this:
തൃശൂർ : കേച്ചേരി എസ്.ബി.ഐ ബാങ്ക് കവർച്ച ചെയ്യാൻ ശ്രമിച്ചത് അന്യസംസ്ഥാന തൊഴിലാളിയെന്ന് പൊലീസ് സ്ഥിരീകരണം.  സംഭവ സ്ഥത്ത് നിന്ന് ലഭിച്ച വിരലടയാളത്തിൽ നിന്നാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.

also read:SHOCKING: കള്ളനെന്നു പറഞ്ഞ് യുവാവിനെ തല്ലിക്കൊന്നു

സമാനമായ പല കേസുകളിലും പ്രതിയാണ് പൊലീസ് തിരയുന്ന ഇയാൾ. സിറ്റി പൊലീസ് ഫിംഗർ പ്രിൻറ് ബ്യൂറോയിലെ ടെസ്റ്റർ ഇൻസ്പക്ടർ കെ. എസ് ദിനേശനാണ്  വിരലടയാളത്തിലൂടെ പ്രതിയെ തിരിച്ചറിയുവാൻ നടപടിയെടുത്തത്. ഇതോടെ പ്രതിയെ തേടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 16, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍