• HOME
  • »
  • NEWS
  • »
  • crime
  • »
  • POLICE IN TROUBLE AFTER A MAN HAD STOLEN WIRELESS HANDSET

മോഷ്‌ടിച്ച 'കിംഗ് കോബ്ര'പോലീസിനെ വട്ടംചുറ്റിച്ചു; 'ആക്ഷൻ ഹീറോ ബിജു' യഥാര്‍ത്ഥത്തിൽ ആവർത്തിച്ചു

പൊലീസിന് തലവേദന സൃഷ്‌ടിച്ച്‌ ആക്ഷൻ ഹീറോ ബിജുവിലെ പോലെ മറ്റൊരു 'കിംഗ് കോബ്ര'

പ്രതീകാത്മക ചിത്രം; ആക്ഷൻ ഹീറോ ബിജുവിലെ കഥാപാത്രം

പ്രതീകാത്മക ചിത്രം; ആക്ഷൻ ഹീറോ ബിജുവിലെ കഥാപാത്രം

  • Share this:
    നിവിൻ പോളി നായകനായ 'ആക്ഷൻ ഹീറോ ബിജു' എന്ന സിനിമ കണ്ടവർക്ക് മറക്കാൻ പറ്റാത്ത രംഗമാണ് 'കിംഗ് കോബ്രയുടേത്'. പോലീസിന്റെ വയർലെസ്സ് സെറ്റ് മോഷ്‌ടിച്ച് അതിലൂടെ സന്ദേശങ്ങൾ കൈമാറിയിരുന്ന കഥാപാത്രം തെല്ലൊന്നുമല്ല പ്രേക്ഷകരെ ചിരിപ്പിച്ചത്. രാജേഷ് എന്ന നടനായിരുന്നു ആ വേഷം ചെയ്ത് ഫലിപ്പിച്ചത്. എന്നാൽ ഒരു 'കിംഗ് കോബ്ര' ജീവിതത്തിൽ ആവർത്തിച്ചാൽ പോലീസിനുണ്ടാവുന്ന പൊല്ലാപ്പ് അത്ര ചെറുതൊന്നുമല്ല.

    ഇവിടെ മോഷണം പോയത് ഒരു മൊബൈൽ ഫോൺ ആണ്. തമിഴ്നാട് സ്വദേശിയായ വ്യക്തിയുടെ ഫോൺ തട്ടിയെടുത്ത പൊക്കുന്ന് സ്വദേശിയായ യുവാവാണു പൊലീസിന് തലവേദനയായത്. മദ്യപാനിയായ ഇയാൾ മോഷ്‌ടിച്ച ഫോണിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് തുരുതുരെ ഫോൺ വിളിയായിരുന്നു. കോൾ എടുത്ത് പോലീസുകാർ തളർന്നു. ഒരു ദിവസം നൂറു തവണ വരെ വിളിക്കും. ഫോൺ എടുത്താൽ കേൾക്കുന്നത് അസഭ്യവർഷം മാത്രം.

    Also read: 'ഉഡായിപ്പ് ഭാര്യയുടെ' റോൾ ഹിറ്റായി; പിന്നെ അത്തരം അമ്പതോളം റോളുകൾ നിരസിച്ചു; ടൈപ്പ് കാസ്റ്റിങ്ങിനേക്കുറിച്ച് നടി മഞ്ജുവാണി

    പൊക്കുന്ന് മാനന്ത്രാവിൽപാടം ഷാഹുൽഹമീദ് ആയിരുന്നു പ്രതി. ഇയാളെ അറസ്റ്റ് ചെയ്‌തു.



    വനിതാ പോലീസിനോട് പോലും ഇയാൾ മോശമായി സംസാരിച്ചിരുന്നു. നാല് വർഷമായി സ്വന്തം വീട്ടിൽ കയറാതെ നടക്കുകയാണ്. പ്രശ്നക്കാരനായതുകൊണ്ട് വാടകവീട്ടിൽ നിന്ന് പോലും പുറത്താക്കി. ഇയാളുടെ ഫോൺവിളി കാരണം സ്റ്റേഷനിലേക്ക് മറ്റു ഫോൺകോളുകൾ വരാൻ കഴിയാതെയായി. ചാർജ് തീരും വരെ ഇയാൾ നിരന്തരം വിളിച്ച് ശല്യപ്പെടുത്തി.

    ഒടുവിൽ കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡ് കെട്ടിടത്തിന് തീപിടിച്ചു എന്ന വിളിയിൽ പോലീസെത്തി പരിശോധന പോലും നടത്തി. അങ്ങനെ സൈബർ സെല്ലിന്റെ സഹായത്തോടു കൂടി മൊബൈൽ ടവറിന്റെ ലൊക്കേഷൻ കണ്ടെത്തിയാണ് പ്രതിയെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്‌തു.

    പന്തീരാങ്കാവ് ടൗണിനടുത്തായിരുന്നു ഇയാളുണ്ടായിരുന്നത്. 2G സിമ്മുള്ള ഫോൺ ആയതിനാൽ കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും പോലീസ് ഇയാളെ ലൊക്കേറ്റ് ചെയ്യുകയായിരുന്നു.

    Summary: A real life 'King Cobra' as in the movie Action Hero Biju had taken police personnel in Kozhikode on a ride. The man had stolen the mobile phone handset of a Tamilnadu native to make incessant calls to Kozhikode police
    Published by:user_57
    First published:
    )}