• HOME
  • »
  • NEWS
  • »
  • crime
  • »
  • മകൾ ബലാത്സംഗത്തിനിരയായി; അന്വേഷണത്തിനായി വിളിച്ചുവരുത്തിയ അമ്മയെ പൊലീസുകാരൻ പീഡിപ്പിച്ചു

മകൾ ബലാത്സംഗത്തിനിരയായി; അന്വേഷണത്തിനായി വിളിച്ചുവരുത്തിയ അമ്മയെ പൊലീസുകാരൻ പീഡിപ്പിച്ചു

അന്വേഷണത്തിന്റെ ഭാഗമായി തന്റെ ക്വാർട്ടേഴ്‌സിനടുത്ത് വച്ച് കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തിയശേഷം പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്യുകയായിരുന്നു

  • Last Updated :
  • Share this:
    ലഖ്നൗ:  ബലാത്സംഗത്തിനിരയായ പതിനേഴുകാരിയുടെ അമ്മയെ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ച് വരുത്തി പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മകളുടെ ബലാത്സംഗക്കേസ് കൈകാര്യം ചെയ്യുന്ന ഉത്തർപ്രദേശ് കനൗജിലെ സദർ പൊലീസ് ​സ്റ്റേഷൻ ഇൻസ്‍പെക്ടർ അനുപ് മൗര്യയാണ് അറസ്റ്റിലായത്.

    അന്വേഷണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 28ന് തന്റെ ക്വാർട്ടേഴ്‌സിനടുത്തുള്ള പെട്രോൾ പമ്പിൽ വച്ച് കാണണമെന്ന് ആവശ്യപ്പെട്ട് ഇയാൾ വിളിച്ചുവരുത്തിയതായി യുവതി പരാതിയിൽ പറയുന്നു. തുടർന്ന് അനൂപ് മൗര്യയുടെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ ​കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന് അനുപ് മൗര്യയെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. എന്നാൽ, ചില രേഖകളിൽ ഒപ്പ് വാങ്ങാനാണ് താൻ പരാതിക്കാരിയെ മുറിയിലേക്ക് വിളിച്ചുവരുത്തിയതെന്ന് അറസ്റ്റിലായ അനൂപ് മൗര്യ പറഞ്ഞു.

    Also Read- ഗുരുവായൂരിൽ വൻ സുരക്ഷാ വീഴ്ച; ക്ഷേത്ര നടയിൽ ബൈക്കുമായി യുവാവിന്റെ പരാക്രമം

    അതേസമയം, ഇരയുടെ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടെത്തിയതായി കനൗജ് എസ് പി കുൻവർ അനുപം സിങ് പറഞ്ഞു. 'സംഭവത്തെക്കുറിച്ച് സദർ സർക്കിൾ ഓഫീസർ ശിവ് പ്രതാപ് സിങ്ങിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി. കുറ്റക്കാര​നെന്ന് തെളിഞ്ഞതിനെ തുടർന്ന് അനൂപ് മൗര്യയെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി ജയിലിലടക്കുകയും ചെയ്തു' - അദ്ദേഹം പറഞ്ഞു.

    Also Read- ഹണി ട്രാപ്പ്  തട്ടിപ്പ്: യൂട്യൂബർ ദമ്പതികളുൾപ്പടെ ആറംഗ സംഘം അറസ്റ്റിൽ

    ഇക്കഴിഞ്ഞ ജൂലൈ 30നാണ് ആരോപണ വിധേയനായ പൊലീസ് ഉദ്യോസ്ഥന് പൊലീസ് സ്റ്റേഷൻ ഇൻചാർജായി സ്ഥാനക്കയറ്റം നൽകിയത്.

    Also Read- വിവാഹത്തിൽ നിന്ന് പിന്മാറി; യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുതവരൻ അറസ്റ്റിൽ

    English Summary: A police official in Uttar Pradesh's Kannauj was charged for allegedly raping a rape victim's mother, who had been following up with the official regarding her 17-year-old daughter's case. he woman said that Haji Sharif outpost incharge Anup Kumar Maurya asked her to meet on the police lines regarding the probe in her daughter's case.
    Published by:Rajesh V
    First published: