• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഓട്ടോയിൽ യുവാക്കൾ മരിച്ച നിലയിൽ; അന്വേഷണം ഊർജിതമാക്കി പൊലീസ്

news18india
Updated: December 21, 2018, 10:55 PM IST
ഓട്ടോയിൽ യുവാക്കൾ മരിച്ച നിലയിൽ; അന്വേഷണം ഊർജിതമാക്കി പൊലീസ്
news18india
Updated: December 21, 2018, 10:55 PM IST
മലപ്പുറം: മഞ്ചേരിയിൽ രണ്ടു യുവാക്കളെ ഓട്ടോറിക്ഷയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മയക്കുമരുന്നിന്‍റെ അമിത ഉപയോഗമാണ് യുവാക്കളെ മരണത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

ചെരണിക്കു സമീപം നിർത്തിയിട്ട ഓട്ടോറിക്ഷയിൽ രണ്ടുപേരെ കഴിഞ്ഞ ദിവസമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മഞ്ചേരി തുറക്കൽ വട്ടപ്പാറ പൂളക്കുന്നൻ ഷൗക്കത്തലിയുടെ മകൻ റിയാസ് ബാബു, സുഹൃത്ത് ഈരാട്ടുപേട്ട തെക്കേക്കര കല്ലുപുരയ്ക്കൽ അബ്ദുസലാമിന്‍റെ മകൻ റിയാസ് എന്നിവരാണു മരിച്ചത്.

മൃതദേഹത്തിനടുത്തു നിന്നു ലഹരിവസ്തുക്കളും സിറിഞ്ചും കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ ലഹരിമരുന്ന് അമിതമായ അളവിൽ കുത്തി വെച്ചതാണ് മരണകാരണമെന്നാണു പൊലീസിന്‍റെ പ്രാഥമികനിഗമനം.

മരിച്ച റിയാസിന്‍റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയിൽ ഇന്നലെ രാവിലെ 10നു മൃതദേഹങ്ങൾ കണ്ട നാട്ടുകാർ‌ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. റിയാസ് ഓട്ടോയുടെ ഡ്രൈവിങ് സീറ്റിൽ പിന്നിലേക്കു കൈകൾ തൂക്കിയിട്ട നിലയിലും റിയാസ് ബാബു പിൻസീറ്റിൽ കമിഴ്ന്നു കിടക്കുന്ന നിലയിലുമായിരുന്നു.

പുനലൂരിൽ യുവാവിനെ സദാചാര ഗുണ്ടകൾ ആക്രമിച്ചു
 യുവാക്കളുടെ പോക്കറ്റിൽ നിന്നു ലഹരിമരുന്നും അവ ചൂടാക്കാൻ ഉപയോഗിക്കുന്ന ട്രേ, ലൈറ്റർ എന്നിവയും കണ്ടെടുത്തിരുന്നു. സ്വകാര്യബസ് ജീവനക്കാരനായിരുന്നു റിയാസ് ബാബു. എളങ്കൂർ ചാരങ്കാവിൽനിന്നു വിവാഹം ചെയ്ത ഈരാറ്റുപേട്ട സ്വദേശി റിയാസ് മേലാക്കത്ത് ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നു.

യുവാക്കളുടെ മരണത്തിന് പിന്നിൽ വൻ ലഹരി മാഫിയ ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പൊലീസ് പറഞ്ഞു.
Loading...

First published: December 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...