തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതികൾക്കായി ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. പത്രങ്ങളിലാണ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്.
ഒന്നാം പ്രതി സുനിൽകുമാർ മുതൽ ആറാം പ്രതി റെജി അനിൽ വരെയുള്ളവരെ കാണാനില്ലെന്ന് കാട്ടിയാണ് നോട്ടീസ്. പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവർ ക്രൈംബ്രാഞ്ചിൽ വിവരം അറിയിക്കണമെന്ന് പത്രപരസ്യത്തിൽ പറയുന്നു.
പ്രതികൾ സംസ്ഥാനം പോയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടൽ. സുനിൽ കുമാർ, ബിജു എംകെ, ജിൽസ്, കിരൺ, ബിജോയ്, റെജി അനിൽ എന്നിവരുടെ പേരും ചിത്രങ്ങളും വിശദാംശങ്ങളുമാണ് പത്രത്തിലുള്ളത്.
അതേസമയം, പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. ബിജു കരീം, ജിന്സണ്, റെജി എം അനില്‍ കുമാര്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.
ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും അറസ്റ്റ് വൈകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചു. കേസിലെ മറ്റ് രണ്ട് പ്രതികളായ ബിജോയ്, സുനില്‍ കുമാര്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്.
Also Read-
ഓണക്കിറ്റിൽ കശുവണ്ടി പരിപ്പ് ഉണ്ടാകില്ല; പകരം കായമോ പുളിയോ2014 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ് അരങ്ങേറിയത്. ബാങ്കില്‍ പണമിട്ടിരുന്ന നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ണ് ആറ് മുന്‍ ജീവനക്കാര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.
Also Read-
ഇരയെ തിരിച്ചറിയാന്‍ സാധിക്കുന്ന ചിത്രം പങ്കുവച്ചു; രാഹുല്‍ ഗാന്ധിയ്ക്കെതിരെ നടപടി എടുക്കാന്‍ ട്വീറ്ററിന് നിര്ദ്ദേശംമുന് ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. പലര്‍ക്കും ആവശ്യത്തില്‍ അധികം പണം വായ്പയായി നല്‍കിയെന്നാണ് ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നല്‍കിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് വിവരങ്ങള്‍ പുറത്തുവന്നത്.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചതിന് പിന്നാലെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും, കുറി നടത്തിപ്പിലും ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെബാങ്കില്നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ടി.എം.മുകുന്ദന് (59) ആത്മഹത്യ ചെയ്തിരുന്നു. ബാങ്കില്‍ നിന്ന് 80 ലക്ഷം രൂപ വായ്പ എടുത്ത ടി.എം.മുകുന്ദന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ബാങ്കിന്റെ ജപ്തി നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.