• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വാഹനപരിശോധനയ്ക്കിടെ നടുറോഡില്‍ വിദ്യാര്‍ഥിക്ക് എസ്.ഐയുടെ ക്രൂരമര്‍ദ്ദനം


Updated: August 7, 2018, 5:15 PM IST
വാഹനപരിശോധനയ്ക്കിടെ നടുറോഡില്‍ വിദ്യാര്‍ഥിക്ക് എസ്.ഐയുടെ ക്രൂരമര്‍ദ്ദനം

Updated: August 7, 2018, 5:15 PM IST
കൊല്ലം: വാഹനപരിശോധനയ്ക്കിടെ അസഭ്യം വളിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ നടുറോഡില്‍ പരസ്യമായി മര്‍ദ്ദിച്ച് എസ്.ഐ. എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയും വള്ളിക്കീഴ് സ്വദേശിയുമായ അഖില്‍ കൃഷ്ണനെയാണ് കരുനാഗപ്പള്ളി എസ്.ഐ ശ്യാം പരസ്യമായി മര്‍ദ്ദിച്ചത്. കരുനാഗപ്പള്ളി ടൗണിലായിരുന്നു സംഭവം.

ഐ.എച്ച്.ആര്‍.ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് അഖില്‍ ക്യഷ്ണന്‍. ബൈക്കിന്റെ രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് എസ് ഐ ശ്യാം വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി വിദ്യാര്‍ഥിയുടെ മുഖത്തടിച്ച് ജീപ്പിലേക്ക് വലിച്ചു കയറ്റിയത്.

പൊലീസ് സ്റ്റേഷനില്‍ വച്ചും മര്‍ദിച്ചെന്ന് അഖില്‍ പറയുന്നു. സഹപാഠികള്‍ സ്റ്റേഷനില്‍ എത്തിയ ശേഷം നൂറു രൂപ പിഴ അടപ്പിച്ച് വിട്ടയയ്ക്കുകയായിരുന്നു.

തുടര്‍ന്ന് വിദ്യാര്‍ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് അഖില്‍.

First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍