നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബാങ്ക് കവർച്ചയ്ക്ക് എത്തിയ മൂന്നുപേരെ പൊലീസ് വെടിവെച്ച് കൊന്നു

  ബാങ്ക് കവർച്ചയ്ക്ക് എത്തിയ മൂന്നുപേരെ പൊലീസ് വെടിവെച്ച് കൊന്നു

  ഞായറാഴ്ച പുലര്‍ച്ചെ 2.30ന് ആയിരുന്നു സംഭവം. കൊള്ളസംഘത്തെ പൊലിസ് തടഞ്ഞു. ഇതോടെ കൊള്ളസംഘം പൊലീസിന് നേരെ വെടിയുതിര്‍ത്തു. ഉടൻ പൊലീസ് തിരിച്ചു വെടിവെക്കുകയായിരുന്നു

  gunshot murder

  gunshot murder

  • Share this:
   ഗുവാഹത്തി: ബാങ്ക് കവര്‍ച്ച ചെയ്യാനെത്തിയ മൂന്നുപേരെ പൊലീസ് വെടിവെച്ചു കൊന്നു. അസമിലെ കോക്രഖറില്‍ ബോഡ്ഗാവ് ഗ്രാമത്തിലെ അലഹബാദ് ബാങ്കിന്റെ ശാഖയിലാണ് സംഭവം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ബാങ്കിന് മുന്നിൽ ഏറ്റുമുട്ടൽ നടന്നത്. കോക്രഖര്‍ ടൗണില്‍ കവര്‍ച്ചാ സംഘത്തെ പൊലീസ് തടയുകയുകയായിരുന്നു. പിന്നീടുണ്ടായ ഏറ്റുമുട്ടലില്‍ കവര്‍ച്ചക്കാരെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

   ഞായറാഴ്ച പുലര്‍ച്ചെ 2.30ന് ആയിരുന്നു സംഭവം നടന്നത്. കൊള്ളസംഘം എത്തിയപ്പോള്‍ ചെംഗ്മാരിയില്‍വച്ച്‌ പൊലിസ് ഇവരെ തടഞ്ഞു. ഇതോടെ കൊള്ളസംഘം പൊലീസിന് നേരെ വെടിയുതിര്‍ത്തു. ഉടൻതന്നെ പൊലീസ് തിരിച്ചു വെടിവെക്കുകയായിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്നു പേരാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഓടിരക്ഷപെടുകയായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന ഗ്യാസ് കട്ടറും രണ്ട് തോക്കുകളും ഓക്‌സിജന്‍ സിലിന്‍ഡറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

   മറ്റ് സ്ത്രീകളുമായി ബന്ധം; ഭർത്താവിനെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

   മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തിയ ഭർത്താവിനെ കയർ കുരുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തേനി പെരിയകുളം കാളിയമ്മന്‍കോവില്‍ തെരുവില്‍ രഞ്ജിത് കുമാര്‍ (33) കൊല്ലപ്പെട്ട കേസില്‍ ഭാര്യ സത്യയെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്. തേനി എസ്‌പി പ്രവീണ്‍ ഡോങ്‌റേയുടെ നിര്‍ദേശപ്രകാരം പെരിയകുളം പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിനെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.

   Also Read- ആപ്പിൾ വാച്ച് ഉപയോഗിച്ച് 3.71 കോടിയിലേറെ രൂപ തട്ടിയെടുത്തു; സംഭവം അമേരിക്കയിൽ

   ഈ മാസം 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലി സത്യ രഞ്ജിത് കുമാറിനോട് വഴക്കുണ്ടാക്കി. മദ്യലഹരിയിൽ ലക്കുകെട്ട അവസ്ഥയിലായിരുന്നു രഞ്ജിത് കുമാർ. കട്ടിലിലേക്ക് വീണ രഞ്ജിത് കുമാറിനെ സത്യ തള്ളിവീഴ്ത്തിയ ശേഷം കഴുത്തിൽ കയറിട്ട് കുരുക്കി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.

   ഇതേത്തുടർന്നാണ് സത്യയെ പൊലീസ് വിളിപ്പിച്ചത്. എന്നാൽ പരസ്പര വിരുദ്ധമായ മൊഴി നൽകിയതോടെ പൊലീസിന് സംശയം വർദ്ധിച്ചു. ഇതേത്തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ സത്യ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിക്കെതിരെ കൊലക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. രഞ്ജിത് കുമാർ - സത്യ ദമ്പതികൾക്ക് എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്.
   Published by:Anuraj GR
   First published: