ജോളിയുടെ ഉറ്റ സുഹൃത്തിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. എൻ.ഐ.ടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന യുവതി ജോളിയുടെ സുഹൃത്തെന്ന് പൊലീസ് പറയുന്നു. യുവതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയാനാവുമെന്നാണ് സൂചന. ജോളിയുടെ മൊബൈലിൽ യുവതിയുമൊത്തുള്ള നിരവധി ചിത്രങ്ങൾ ഉണ്ടെന്നും പോലീസ് പറയുന്നു. എൻ.ഐ.ടി. തിരിച്ചറിയൽ കാർഡ് ധരിച്ച ജോളിക്കൊപ്പം യുവതി എൻ.ഐ.ടി കലോത്സവ വേദിയിൽ നിൽക്കുന്ന ചിത്രം ന്യൂസ് 18ന് ലഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jolly koodathayi, Koodathayi, Koodathayi case, Koodathayi deaths, Koodathayi murder, Koodathayi murder case