• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒരുകോടിയുടെ തട്ടിപ്പ്; പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജെസ്ന ഒളിവിൽ


Updated: June 24, 2018, 7:08 PM IST
ഒരുകോടിയുടെ തട്ടിപ്പ്; പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജെസ്ന ഒളിവിൽ
An India Rupee note is seen in this illustration photo June 1, 2017. REUTERS/Thomas White/Illustration/File Photo

Updated: June 24, 2018, 7:08 PM IST
കോട്ടയം: എരുമേലിയിലെ ധനകാര്യ സ്ഥാപനത്തില്‍ ഒരു കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി. സ്ഥാപനത്തിലെ ജീവനക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. പണയംവച്ച സ്വർണാഭരണങ്ങള്‍ മാറ്റി പകരം അതേ തൂക്കത്തില്‍ നാണയ തുട്ടുകളും സ്റ്റാപ്ലര്‍ പിന്നുകളുംവച്ചായിരുന്നു തട്ടിപ്പ്. എരുമേലി ബസ് സ്റ്റാന്‍ഡിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന മുളമൂട്ടില്‍ ഫൈനാന്‍സിയേഴ്‌സ് ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിലെ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന എരുമേലി സ്വദേശിനി അലങ്കാരത്ത് വീട്ടില്‍ ജസ്‌നക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

നാട്ടുകാര്‍ പണയംവച്ച സ്വർണാഭരണങ്ങളാണ് ജീവനക്കാരി തട്ടിപ്പിലൂടെ കവര്‍ന്നത്. സ്വർണം പണയംവച്ച് പലിശ മുടങ്ങുന്നവരുടെ പലിശപ്പണം ജസ്‌ന സ്വയം അടച്ചശേഷം കവറില്‍ നിന്നും സ്വർണം മാറ്റി പകരം നാണയം നിറച്ച് കമ്പനിയെ പറ്റിക്കുകയായിരുന്നു. പലിശ മുടങ്ങുന്നവരുടെ പണയ ഉരുപ്പടി ഹെഡ്ഓഫീസിലേക്ക് മാറ്റണമെന്നാണ് നിബന്ധന. എന്നാല്‍ ഇവരുടെ പലിശ തുക ജീവനക്കാരിതന്നെ അടച്ചു വരികയായിരുന്നു. രണ്ട് വര്‍ഷത്തോളം ഇത് തുടര്‍ന്ന് വന്നിരുന്നതായി പരിശോധനയില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞതായി എരുമേലി സി.ഐ റ്റി.ഡി സുനില്‍ കുമാര്‍ പറഞ്ഞു.

ജസ്‌നയുടെ ഇടപെടലില്‍ സംശയം തോന്നിയ മറ്റൊരു ജീവനക്കാരിയാണ് ഹെഡ് ഓഫീസിൽ വിവരമറിയിച്ചത്. തുടര്‍ന്ന് ഹെഡ് ഓഫീസില്‍ നിന്നെത്തിയ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഒരു കോടി മുപ്പത് ലക്ഷം രൂപയോളം വരുന്ന സ്വർണാഭരണങ്ങളാണ് കവര്‍ന്നത്. റീജണല്‍ മാനേജര്‍ ബിനോയി എരുമേലി പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ ധനകാര്യ സ്ഥാപനത്തില്‍ പരിശോധന നടത്തി തൊണ്ടി മുതലുകള്‍ കണ്ടെടുത്തു. എന്നാല്‍ സംഭവം പുറത്തായതുമുതൽ ജസ്‌ന ഒളിവിലാണ്.
First published: June 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626