കൊച്ചി: രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. ഇതിന്റെ ഭാഗമായി പൊലീസ് രഹ്നയുടെ ഫ്ളാറ്റ് റെയ്ഡ് ചെയ്തു.രഹ്ന കോഴിക്കോട് പോയതാണെന്ന് ഭര്‍ത്താവ് മനോജ് പൊലീസിനെ അറിയിച്ചു. പ്രായപൂര്‍ത്തിയാക്കാത്ത കുട്ടിയോടൊപ്പം സമൂഹ മാധ്യമത്തിലൂടെ അര്‍ദ്ധ നഗ്നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ സൈബര്‍ വിഭാഗം എടുത്ത കേസിലായിരുന്നു റെയ്ഡ്.
സൗത്ത് സി ഐ കെ ജി അനീഷിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസ് അടങ്ങിയ സംഘമാണ് ഫ്ളാറ്റില്‍ എത്തിയത്.
കുട്ടിയെ അര്‍ദ്ധനഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ചതിനെതിരെയാണ് രഹ്നക്കെതിരെ പൊലീസ് കേസെടുത്തത്. പോസ്കോ നിയമപ്രകാരവും ഐ ടി
ആക്ട് പ്രകാരവുമാണ് കേസ്. ബാലവകാശകമ്മീഷനും വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.