• HOME
 • »
 • NEWS
 • »
 • crime
 • »
 • Online Fraud | നായ്ക്കുട്ടിയെ വാങ്ങാൻ ഓൺലൈനിൽ‌ 66 ലക്ഷം നൽകി; ഇതുവരെ ലഭിച്ചില്ല; തട്ടിപ്പിനിരയായി ഡോക്ടർ

Online Fraud | നായ്ക്കുട്ടിയെ വാങ്ങാൻ ഓൺലൈനിൽ‌ 66 ലക്ഷം നൽകി; ഇതുവരെ ലഭിച്ചില്ല; തട്ടിപ്പിനിരയായി ഡോക്ടർ

മകളുടെ ജന്മദിനത്തില്‍ സമ്മാനമായി നൽകാൻ 'ഗോള്‍ഡന്‍ റിട്രീവര്‍' ഇനത്തിൽപെട്ട നായ്ക്കുട്ടിയെ വാങ്ങാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായത്...

 • Last Updated :
 • Share this:
  ഒരു നായ്ക്കുട്ടിക്കായി (Puppy Cost) നിങ്ങള്‍ എത്ര പണം വരെ ചെലവഴിക്കും? ആയിരമോ പതിനായിരമോ ചിലപ്പോള്‍ ഒന്നോ രണ്ടോ ലക്ഷം രൂപ വരെ ചിലർ ചെലവഴിച്ചെന്ന് വരാം. എന്നാല്‍ ഡെറാഡൂൺ (Dehradun) സ്വദേശിയായ ഒരു ഡോക്ടര്‍ ഗോള്‍ഡന്‍ റിട്രീവര്‍ (Golden Retriever) ഇനത്തിൽ പെട്ട നായ്ക്കുട്ടിയ്ക്കായി നൽകിയത് 66 ലക്ഷം (66Lakhs) രൂപയാണ്. അതും ഓൺലൈനായി. എന്നാൽ ഇതുവരെ നായ്ക്കുട്ടിയെ ലഭിച്ചിട്ടുമില്ല.

  താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ ഉടൻ അവർ പൊലീസിനെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ കോര്‍പ്പറേഷനില്‍ നിന്ന് വിരമിച്ച ഡോ. ആരതി റാവത്താണ് പരാതിക്കാരി.

  ഉത്തരാഖണ്ഡ് പോലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) നടത്തിയ അന്വേഷണത്തിൽ സൈബര്‍ തട്ടിപ്പ് നടത്തിയ ഒരു കാമറൂണ്‍ പൗരനെ അറസ്റ്റ് ചെയ്തു. ഒരാളെ കഴിഞ്ഞ വർഷം പിടികൂടിയിരുന്നു. മറ്റൊരാൾ ഒളിവിലാണ്.

  എസ്ടിഎഫിന് കേസിലെ പ്രതിയെ പിടികൂടാനായെങ്കിലും ഇവരില്‍ നിന്ന് ഡോക്ടർ നല്‍കിയ പണം കണ്ടെത്താനായില്ല. കേസിലെ കാണാതായ മറ്റൊരു പ്രതി ന്യോംഗബ്സെന്‍ ഹിലാരിയെക്കുറിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഇയാള്‍ ഇത്തരത്തിൽ മറ്റൊരു വ്യക്തിയെയും കബളിപ്പിച്ചതായി ഗുജറാത്ത് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് കേസിലെ പ്രതിയുടെ കസ്റ്റഡി അനുവദിച്ചതെന്ന് ന്യൂസ് 18-നോട് സംസാരിക്കവെ എസ്ടിഎഫ് സര്‍ക്കിള്‍ ഓഫീസര്‍ അങ്കുഷ് മിശ്ര പറഞ്ഞു.

  കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകളുടെ ജന്മദിനത്തില്‍ സമ്മാനമായി അവള്‍ക്ക് 'ഗോള്‍ഡന്‍ റിട്രീവര്‍' ഇനത്തിൽപെട്ട നായ്ക്കുട്ടിയെ നല്‍കാനായിരുന്നു അമ്മയായ ആരതി റാവത്ത് തീരുമാനിച്ചത്.ഇതിനായി അവര്‍ ജസ്റ്റ് ഡയല്‍ എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയും നായ്ക്കുട്ടികളെ വിൽക്കുന്ന ഒരു വെബ്സൈറ്റ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഉപഭോക്താക്കളെ കബളിപ്പിക്കുക എന്ന ഏക ലക്ഷ്യത്തോടെ കാമറൂണ്‍ പൗരന്മാര്‍ നടത്തിയിരുന്ന ബെംഗളൂരു ആസ്ഥാനമായുള്ള വെബ്സൈറ്റായിരുന്നു അത്. പരാതിക്കാരി ആദ്യം തന്നെ പ്രതികള്‍ക്ക് ഓണ്‍ലൈനായി തുക നല്‍കുകയും ചെയ്തു.

  Also Read- Kerala Lottery | രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണ ലോട്ടറിയടിച്ചു; ദിവാകരന് ഇത്തവണ ലഭിച്ചത് ഒരു കോടി രൂപ

  എന്നാല്‍ പ്രതികള്‍ ഐടി നിയമങ്ങളുടെയും മറ്റ് ചില നിയമനടപടികളുടെ പേരിൽ ഇവരെ ഭീഷണിപ്പെടുത്തുകയും കുറച്ച് പണം കൂടി തന്നാല്‍ ആദ്യം അടച്ച തുക മുഴുവന്‍ തിരികെ നൽകാമെന്ന് വിശ്വസിപ്പിക്കുകയുമായിരുന്നു. ഇത്തരത്തിൽ പല തവണ ഇവരിൽ നിന്ന് പണം തട്ടിയിരുന്നതായി സര്‍ക്കിള്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

  13 വ്യത്യസ്ത അക്കൗണ്ടുകളിലേയ്ക്കായി ആരതി റാവത്ത് ആകെ 66,39,000 രൂപ നൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ജൂണില്‍ ഇവർ കേസ് രജിസ്റ്റര്‍ ചെയ്യുകയും അക്കൗണ്ടുകളുടെയും ഫോണ്‍ നമ്പറുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റില്‍ പ്രതികളില്‍ ഒരാളായ ബോബി ഇബ്രാഹിമിനെ പിടികൂടുകയുമായിരുന്നു. എന്നാല്‍ മറ്റൊരു പ്രതിയായ ന്യോംഗബ്‌സെന്‍ ഹിലാരി നിലവില്‍ ഒളിവിലാണ്. വിവിധ ഐപിസി വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ അയച്ചു.
  Published by:Anuraj GR
  First published: