വ്യാജ കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റുകളും (Covid Negative Certificate) ആര്‍ടി-പിസിആര്‍ പരിശോധനാഫലങ്ങളും (RTPCR Test Report) കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും നൽകുന്ന രണ്ട് സംഘങ്ങളെ ഹൈദരാബാദ് പോലീസ് (Hyderabad Police) വെള്ളിയാഴ്ച പിടികൂടി. മലക്പേട്ട്, ഹുമയൂണ്‍ നഗര്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴില്‍ രണ്ട് വ്യത്യസ്ത കേസുകളിലായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനുമായി ഒത്തുകളിച്ച ഡയഗ്നോസ്റ്റിക് സെന്ററുകളുടെ ഉടമകളും ട്രാവല്‍ ഏജന്റുമാരും ഉള്‍പ്പെടെ ആറ് പേരാണ് പിടിയിലായത്. കുറഞ്ഞത് 75 വ്യാജ ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ടുകളും 50 വ്യാജ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും പൊലീസ് അവരിൽ നിന്ന് കണ്ടെടുത്തു.
കൊവിഡ് 19 കേസുകളുടെ വര്‍ധനവിന്റെയും പുതിയ ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും രാജ്യങ്ങളും നെഗറ്റീവ് ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകളും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവയുടെ ആവശ്യകതയും ഉയര്‍ന്നു. ഈ സാഹചര്യം മുതലെടുത്ത് എളുപ്പത്തില്‍ പണം സമ്പാദിക്കുകയായിരുന്നു തട്ടിപ്പുകാരുടെ ലക്ഷ്യം.
പിടിയിലായ ആദ്യത്തെ സംഘത്തിലെ ഡയഗ്‌നോസ്റ്റിക് ലാബ് ഉടമ പി ലക്ഷ്മണനെയും ഇയാളുടെ കൂട്ടാളി പ്രഭാത് കുമാര്‍ സംഗിയെയും അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ടാസ്‌ക് ഫോഴ്‌സ്) ചക്രവര്‍ത്തി ഗമ്മി പറഞ്ഞു. ഇവരില്‍ നിന്ന് കുറഞ്ഞത് 65 വ്യാജ ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ടുകളും 20 സാമ്പിള്‍ കളക്ഷന്‍ കിറ്റുകളും ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തു. പാത്തോളജി ലാബുകളിലേക്ക് ഡമ്മി സാമ്പിളുകള്‍ അയച്ച് 2000-3000 രൂപയ്ക്ക് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചാണ് ഇരുവരും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
ലാബ് ടെക്നീഷ്യനായി വിവിധ ഡയഗ്നോസ്റ്റിക് സെന്ററുകളില്‍ പി ലക്ഷ്മണ്‍ ജോലി ചെയ്തിട്ടുണ്ട്. ഏകദേശം ഒരു വര്‍ഷം മുമ്പാണ് അയാള്‍ മലക്‌പേട്ട് പോലീസ് സ്റ്റേഷന്റെ കീഴിലുള്ള അസ്മാന്‍ ഘട്ടില്‍ സ്വന്തമായി ഡയഗ്‌നോസ്റ്റിക് സെന്റര്‍ ആരംഭിച്ചത്.
അതേസമയം, മറ്റൊരു കേസില്‍ മുഹമ്മദ് താരിഖ് ഹബീബ് (ഡയഗ്‌നോസ്റ്റിക് സെന്റര്‍ ഉടമ), ട്രാവല്‍ ഏജന്റുമാരായ ഗുലാം മുസ്തഫ ഷക്കീല്‍, അബ്ദുള്‍ ബഷീര്‍, ഇര്‍ഫാന്‍ ഉര്‍ റബ് അന്‍സാരി, ഹുമയൂന്‍നഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ എന്നിവർ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന കുറ്റത്തിന് പോലീസിന്റെ പിടിയിലായി. ഓരോ വ്യാജ സര്‍ട്ടിഫിക്കറ്റിനും ഏകദേശം 800 മുതല്‍ 1000 രൂപ വരെ ഈടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Liquor Seized | സ്‌കൂട്ടറില്‍ 24 കുപ്പി മദ്യവുമായി റിട്ട എസ്.ഐയും സഹായിയും പിടിയില്‍
മുഹമ്മദ് താരിഖില്‍ നിന്ന് 50 വ്യാജ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളും 10 ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടുകളും 2 മൊബൈല്‍ ഫോണുകളും ഹൈദരാബാദ് പൊലീസ് പിടിച്ചെടുത്തു. ഇടപാടുകാര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകളും നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടുകളും നല്‍കാന്‍ ട്രാവല്‍ ഏജന്റുമാര്‍ പ്രതികളെ പ്രോത്സാഹിപ്പിക്കുന്നതായും വിശദമായ അന്വേഷണത്തില്‍ കണ്ടെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Coronavirus, Covid 19, Police, RTPCR Test, Vaccination