HOME /NEWS /Crime / Sidhu Moose Wala Murder Case| സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയിൽ; അറസ്റ്റിലായത് ഷൂട്ടർ സന്തോഷ് ജാ​ദവ്

Sidhu Moose Wala Murder Case| സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയിൽ; അറസ്റ്റിലായത് ഷൂട്ടർ സന്തോഷ് ജാ​ദവ്

മെയ് 29നാണ് സിദ്ദു മൂസെവാല കൊല്ലപ്പെട്ടത്. ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് ആസൂത്രണം ചെയ്തതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്

മെയ് 29നാണ് സിദ്ദു മൂസെവാല കൊല്ലപ്പെട്ടത്. ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് ആസൂത്രണം ചെയ്തതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്

മെയ് 29നാണ് സിദ്ദു മൂസെവാല കൊല്ലപ്പെട്ടത്. ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് ആസൂത്രണം ചെയ്തതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്

  • Share this:

    ന്യൂഡൽഹി: പഞ്ചാബി ​ഗായകൻ സിദ്ദു മൂസെവാലയെ (Sidhu Moose Wala) വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിൽ. കൊലയാളി സംഘത്തിലുണ്ടായിരുന്ന സന്തോഷ് ജാദവ് എന്ന ഷൂട്ടറാണ് അറസ്റ്റിലായത്. പൂനെയിൽ നിന്നാണ് സന്തോഷ് ജാദവ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കൂട്ടാളികളും പിടിയിലായിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റ് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ എഡിജിപി രാവിലെ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

    Also Read- National Herald Case| രാഹുൽ ​ഗാന്ധി ഇഡിയ്ക്ക് മുന്നിലേക്ക്; നേതാക്കൾ അനുഗമിക്കും; നടക്കാൻ പൊലീസ് അനുമതി നിഷേധിച്ചു

    മെയ് 29നാണ് സിദ്ദു മൂസെവാല കൊല്ലപ്പെട്ടത്. ഗായകനും കോണ്‍ഗ്രസ് നേതാവുമായ മൂസെവാലയുടെ കൊലപാതകം തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്ണോയിയാണ് ആസൂത്രണം ചെയ്തതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ലോറൻസ് ബിഷ്ണോയിയുടെ ​​ഗുണ്ടാ സം‌ഘത്തിൽ ഉൾപ്പെട്ട ആളാണ് അറസ്റ്റിലായ സന്തോഷ് ജാദവ്. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാൾ എന്ന പ്രതിയെ മഹാരാഷ്ട്ര പൊലിസും ഡൽഹി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.

    Also Read- PM Modi UAE| പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം യുഎഇ സന്ദർശിക്കാൻ സാധ്യത

    മൂസെവാലയുടെ കൊലപാതക കേസിൽ പഞ്ചാബ് സർക്കാർ നേരത്തെ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രമുഖരുടെ സുരക്ഷ കുറച്ചതിൽ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് രൂക്ഷമായ വിമർശനവും കിട്ടിയിരുന്നു.. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

    Also Read- Qari Asim| പ്രവാചകന്റെ മകളുടെ കഥ പറയുന്ന സിനിമയ്‌ക്കെതിരെ പ്രതിഷേധം: ഉപദേഷ്ടാവായ ഇമാമിനെ യുകെ സർക്കാർ നീക്കി

    English Summary: Pune police have detained Santosh Jadhav, a shooter in the Punjabi Singer Sidhu Moose Wala murder case, an official said on Monday. Pune rural police also apprehended Jadhav’s aide, a suspect in the Moose Wala murder case. Additional Director General ( Law and order ) Kulwant Kumar Sarangal is expected to brief media on the development on Monday morning.

    First published:

    Tags: Sidhu Moose Wala