• HOME
  • »
  • NEWS
  • »
  • crime
  • »
  • ലോട്ടറിയടിച്ചു! പക്ഷേ പൊലീസ് പൊക്കി; ലോട്ടറി ടിക്കറ്റിലൂടെ കള്ളനെ പിടികൂടിയ കഥ

ലോട്ടറിയടിച്ചു! പക്ഷേ പൊലീസ് പൊക്കി; ലോട്ടറി ടിക്കറ്റിലൂടെ കള്ളനെ പിടികൂടിയ കഥ

കടയുടെ അകത്ത് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 15000 രൂപയും വിൽപ്പനയ്ക് വെച്ചിരുന്ന ഏതാനും ലോട്ടറിടിക്കറ്റുകളും കള്ളൻ മോഷ്ടിച്ച് കൊണ്ടുപോവുകയായിരുന്നു

അറസ്റ്റിലായ സ്റ്റാൻലി

അറസ്റ്റിലായ സ്റ്റാൻലി

  • Share this:
    തൃശൂർ : സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് തൃശൂർ നഗരത്തിലെ ഒരു ലോട്ടറി വിൽപ്പനശാലയിൽ കൊടുത്ത് പണം വാങ്ങാനെത്തിയ ആളെ മോഷണക്കേസിൽ പൊലീസ് പിടികൂടി. തൃശൂർ സ്വദേശി സ്റ്റാൻലിയെയാണ് പൊലീസ് പിടികൂടിയത്.

    സംഭവം ഇങ്ങനെ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 ന് പൂങ്കുന്നം കുട്ടൻകുളങ്ങരയിൽ ഒരു പലചരക്കുകടയുടെ ഷട്ടർ പൊളിച്ച് മോഷണം നടന്നിരുന്നു. രാവിലെ കട തുറക്കാനെത്തിയ ഉടമസ്ഥനാണ് മോഷണം നടന്ന വിവരം പൊലീസിൽ അറിയിച്ചത്. കടയുടെ അകത്ത് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 15000 രൂപയും വിൽപ്പനയ്ക് വെച്ചിരുന്ന ഏതാനും ലോട്ടറിടിക്കറ്റുകളും കള്ളൻ മോഷ്ടിച്ച് കൊണ്ടുപോയി.

    Also Read- പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ തലമുടി മുറിച്ചു; യുവാവ് പിടിയിൽ

    തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് ഇക്കാര്യത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ, നഷ്ടപ്പെട്ട പണത്തെക്കുറിച്ചും, ലോട്ടറിടിക്കറ്റുകളെക്കുറിച്ചും വിവരങ്ങൾ ആരാഞ്ഞു. കള്ളൻ മോഷ്ടിച്ചു കൊണ്ടുപോയ ലോട്ടറിടിക്കറ്റുകളുടെ നറുക്കെടുപ്പ് പിറ്റേന്നാണ് നടന്നത്. അതിൽ നഷ്ടപ്പെട്ട ഒരേ സീരീസിലുള്ള പന്ത്രണ്ട് ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകൾക്ക് 5000 രൂപ വീതം സമ്മാനം ലഭിക്കുകയുണ്ടായി. അങ്ങിനെ ആകെ അറുപതിനായിരം രൂപയുടെ സമ്മാനം നഷ്ടപ്പെട്ട ലോട്ടറിടിക്കറ്റിന് ലഭിച്ചിട്ടുള്ളതായി അന്വേഷണോദ്യോഗസ്ഥർ മനസ്സിലാക്കി.

    Also Read- ടിവി കാണാനെന്ന വ്യാജേനയെത്തി ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ചു; അയൽവാസി പിടിയിൽ

    മോഷ്ടിച്ചുകൊണ്ടുപോയ ലോട്ടറിടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുള്ളതിനാൽ, ലോട്ടറി ടിക്കറ്റുകൾ പണമാക്കി മാറ്റാൻ കള്ളൻ എത്തുമെന്ന് പൊലീസിന് അറിയാമായിരുന്നു. അക്കാരണത്താൽ തന്നെ, തൃശൂരിലേയും പരിസരത്തേയും ലോട്ടറി ചില്ലറ വിൽപ്പനശാലകളിൽ വളരെ രഹസ്യമായി പോലീസ് മുന്നറിയിപ്പ് നൽകി. ജില്ലാ ലോട്ടറി ഓഫീസിലും അറിയിപ്പു നൽകി.

    Also Read- സിന്ധുവിനെ കൊന്ന് കുഴിച്ചുമൂടിയതിന് പിന്നിൽ സംശയം; ബിനോയ് ക്രൂരകൃത്യം നടത്തിയത് ഇങ്ങനെ

    അങ്ങിനെയിരിക്കെയാണ് സ്റ്റാൻലി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുമായി തൃശൂരിലെ ലോട്ടറി വിൽപ്പനശാലയിൽ എത്തിയത്.
    പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ച പ്രകാരമുള്ള സീരീസിൽ പെട്ട ലോട്ടറിടിക്കറ്റുകളാണ് അതെന്ന് ലോട്ടറി വിൽപ്പന കടക്കാരൻ ഉറപ്പുവരുത്തി. നയത്തിൽ അയാളെ അവിടെ ഇരുത്തി സംസാരിച്ചു. അപ്പോഴേക്കും പൊലീസ് ഉദ്യോഗസ്ഥർ അവിടെ എത്തി. സ്റ്റാൻലിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    തുടർന്നുള്ള ചോദ്യം ചെയ്യലിൽ സ്റ്റാൻലി തന്നെയാണ് കടയുടെ ഷട്ടർ കമ്പിപ്പാരകൊണ്ട് കുത്തിത്തുറന്ന്, പണവും ലോട്ടറി ടിക്കറ്റുകളും മോഷണം ചെയ്തതെന്ന് പൊലീസിനോട് സമ്മതിച്ചു.
    Published by:Rajesh V
    First published: