നഗ്നചിത്രങ്ങളെടുത്ത് ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച് ഗൾഫിൽപോയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നും പിടികൂടി പൊലീസ്

News18 Malayalam | news18-malayalam
Updated: August 14, 2020, 10:31 AM IST
നഗ്നചിത്രങ്ങളെടുത്ത് ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച് ഗൾഫിൽപോയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നും പിടികൂടി പൊലീസ്
asif
  • Share this:
തൃശൂർ: നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് കടന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നയാളെ വിമാനത്താവളത്തില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പുളിമാത്ത് സജ്‌ന മന്‍സിലില്‍ ആസിഫിനെ(32) യാണ് തൃശൂർ ഈസ്റ്റ് പൊലീസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പൊന്നാനി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പരിചയക്കാരി വഴി പരിചയപ്പെട്ട യുവതിയെ ആസിഫ് വിവാഹ വാഗ്ദാനം നല്‍കി തൃശൂരിലെ ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഇതിലായിരുന്നു നഗ്ന ചിത്രങ്ങളെടുത്തത്. ഇതിന് ശേഷം പോയ ആസിഫ് കഴിഞ്ഞ വർഷം എത്തിയപ്പോൾ യുവതിയെ വിളിച്ചുവെങ്കിലും വരാതിരുന്നതോടെ മുമ്പെടുത്ത നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.

You may also like:'ഏറെ ആദരവോടെ പറയട്ടെ, അങ്ങയുടെ അണികളിൽ നിന്ന് സൈബർ ആക്രമണം നേരിട്ടയാളാണ് ഞാൻ'; മുഖ്യമന്ത്രിയോട് നടി ലക്ഷ്മി പ്രിയ [NEWS]എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല; കോവിഡ് മരണം കണക്കാക്കുന്നതെങ്ങനെ? ആരോഗ്യമന്ത്രി പറയുന്നു [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]
ഇതിന് ശേഷം ആസിഫ് വീണ്ടും ഗൾഫിലേക്ക് പോയി. ഇതിനിടെ യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിരുന്നു. ഇതറിഞ്ഞ ആസിഫ് വരന് കൈവശമുണ്ടായിരുന്ന നഗ്ന ചിത്രങ്ങൾ അയച്ചു നൽകുകയായിരുന്നു. ഇതോടെ വിവാഹം മുടങ്ങി. പൊലീസിന് നൽകിയ പരാതിയിൽ അന്വേഷണത്തിന് മുമ്പ് തന്നെ ആസിഫ് നാട് വിട്ടിരുന്നു. തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പാസ്‌പോര്‍ട്ട് പരിശോധിക്കുമ്പോഴാണ് പൊലീസ് തിരയുന്ന ആളാണെന്ന് മനസിലായത്. എമിഗ്രേഷന്‍ വിഭാഗം ഇയാളെ തടഞ്ഞു വച്ച് പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. അവിടെ നിന്നുമാണ് ഈസ്റ്റ് പോലീസ് എസ്.എച്ച്.ഒ. പി. ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റുചെയ്തത്.
Published by: user_49
First published: August 14, 2020, 10:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading